ഐപിസി തിരഞ്ഞെടുപ്പ്: നോമിനേഷനുകൾ കൂട്ടത്തോടെ തള്ളി
കടുത്ത അനീതിയെന്ന് വിശ്വാസികൾ
കുമ്പനാട്: എതിർപക്ഷത്തെ സ്ഥാനാർത്ഥികളുടെ നോമിനേഷനുകൾ കൂട്ടമായി തള്ളി. ഐ.പി.സി. ജനൽ എക്സിക്യൂട്ടീവ് തിരഞ്ഞെടുപ്പ് സമ്പൂർണമായി അട്ടിമറിച്ചു. ഐപിസി യുടെ ചരിത്രത്തിൽ ഇന്നുവരെ നടന്നിട്ടില്ലാത്ത കാര്യങ്ങളാണ് ഇത്തവണ തിരഞ്ഞെടുപ്പുമായി ബന്ധപെട്ട് കുമ്പനാട്ട് നടന്നതെന്ന് മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്യുന്നു.
തിരഞ്ഞെടുപ്പ് നടന്നാൽ പരാജയപ്പെടുമെന്ന വിവിധ തലങ്ങളിൽ നിന്ന് ലഭിച്ച റിപോർട്ടുകൾ മനസിലാക്കിയ നിലവിലെ ഭരണ സമിതി എതിർ പാനലുകളിലുള്ള മുഴുവൻ സ്ഥാനാർത്ഥികളുടെയും നോമിനേഷനുകൾ തള്ളി ഭരണം പിടിച്ചെടുക്കുകയായിരുന്നുവെന്ന് നേമി നേഷൻ സമർപ്പിച്ചവരും അഭിപ്രായപെ ട്ടു. നടപടിക്രമങ്ങൾ പൂർത്തീകരിക്കാതെ നടത്തുന്ന ഇലക്ഷൻ പ്രഹസനം സഭയെ സമാനതകളില്ലാത്ത പ്രതിസന്ധിയിലേക്കാണ് നയിക്കുക.
നടപടി ക്രമങ്ങൾ എല്ലാം കാറ്റിൽ പറത്തിയാണ് ഇലക്ഷൻ കമ്മീഷൻ പ്രവർത്തിച്ചതെന്ന് പരക്കെ ആക്ഷേപം ഉണ്ട്. ഇതിനെതിരെ നിരവധി ശുശ്രൂഷകരുടെയും വിശ്വാസികളുടെയും പ്രതിഷേധം ഉയരുകയാണ്.
Advertisement