കാസർഗോഡിൽ സുവിശേഷം എത്തിച്ച് ഐപിസി കേരള സ്റ്റേറ്റ് ഇവാഞ്ചലിസം ബോർഡ്

കാസർഗോഡിൽ സുവിശേഷം എത്തിച്ച് ഐപിസി കേരള സ്റ്റേറ്റ് ഇവാഞ്ചലിസം ബോർഡ്

ഐപിസി കേരള സ്റ്റേറ്റ് ഇവാഞ്ചലിസം ബോർഡിന്റെ വടക്കൻ മലബാറിലെ സുവിശേഷ യാത്ര ശ്രദ്ധേയമായി

കാഞ്ഞങ്ങാട് : ഐപിസി കേരള സ്റ്റേറ്റ് ഇവാഞ്ചലിസം ബോർഡിന്റെയും ഐപിസി കാസർഗോഡ് സെന്ററിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ സുവിശേഷയാത്ര നടന്നു. കാഞ്ഞങ്ങാടിന്റെ വിവിധ ഭാഗങ്ങളിൽ കാലാവസ്ഥ പ്രതികൂലമായിട്ടും പത്തോളം ജംഗ്ഷനുകളിൽ പരസ്യയോഗം നടന്നു. ഐപിസി കാസർഗോഡ് സെന്റർ മിനിസ്റ്റർ പാസ്റ്റർ സന്തോഷ് മാത്യു ഉദ്ഘാടനം ചെയ്തു.

വിവിധയിടങ്ങളിൽ ഇവാഞ്ചലിസം ബോർഡ് വൈസ് ചെയർമാൻ പാസ്റ്റർ എം.എ തോമസ്, പാസ്റ്റർ മാത്യു ജോർജ്, പാസ്റ്റർ റോയി കറ്റാനം, പാസ്റ്റർ സിജോ ചെർക്കള, പാസ്റ്റർ ജയ്മോൻ ലൂക്കോസ് എന്നിവർ പ്രസംഗിച്ചു.  . സുവിശേഷകൻ രാജിസാമൂവൽ  ഗാനങ്ങൾ ആലപിച്ചു. കാസർഗോഡ് സെന്ററിലെ ശുശ്രൂഷകരുടെ നേതൃത്വത്തിൽ വിവിധ ഇടങ്ങളിലായി 5000 ത്തോളം ട്രാക്റ്റുകൾ നൽകി. ശുശ്രൂഷകൾക്ക് ഇവാഞ്ചലിസം ബോർഡ് ചെയർമാൻ പാസ്റ്റർ സജി കാനം, സെക്രട്ടറി ഗ്ലാഡ്സ്ൻ ജേക്കബ്, ട്രഷറർ ബോബി തോമസ്, കോഡിനേറ്റർ സുവി. രതീഷ് ഏലപ്പാറ എന്നിവർ നേതൃത്വം നൽകി.