ബോസ്റ്റണിൽ ഇനി ഉണർവിൻ്റെ ദിനങ്ങൾ; ഐപിസി ഫാമിലി കോൺഫറസിനു ഓഗ.8 നു തുടക്കം
ബോസ്റ്റൺ: ബോസ്റ്റണിലെ BoxBoro Regency യിൽ ഇനി ഉണർവ്വിൻ്റെ ദിനരാത്രങ്ങൾ. അമേരിക്കയിലെ മലയാളികളായ ഐപിസി സഭാംഗങ്ങളുടെ ഒത്തുകൂടലിൽ പങ്കെടുക്കാൻ മറ്റു രാജ്യങ്ങളിൽ നിന്നും വിശ്വാസികൾ എത്തും.
ലോകമെമ്പാടുമുള്ള ഐപിസി സഭകളുടെ വളർച്ചയ്ക്കും ഉയർച്ചയ്ക്കും നിലകൊണ്ട അമേരിക്കയിലെ ഐപിസി വിശ്വാസികളുടെ കൂടിച്ചേരലും കൂടിയാണ് എല്ലാ വർഷവും അമേരിക്കയിൽ നടക്കുന്ന ഫാമിലി കോൺഫറൻസുകൾ.
ഭാരതത്തിലെ ഐപിസി സഭകളുടെ ഉന്നതിക്ക് വേണ്ടവയെല്ലാം നല്കി സഭയെ ഉന്നതിയിലേക്ക് നയിക്കാൻ അമേരിക്കയിലെ മലയാളി വിശ്വാസികൾ വഹിച്ച പങ്ക് ആർക്കും അവഗണിക്കാനാവില്ല.
വളരെ സിസ്റ്റമേറ്റിക്കായാണ് ഇപ്രാവശ്യം പ്രോഗ്രാം തയാറാക്കിയിരിക്കുന്നത്.
പ്രി കോൺഫറൻസ് ഓഗ. 7 ന് ബുധനാഴ്ച വൈകിട്ട് ആരംഭിച്ച് ഓഗ. 8 നു വൈകിട്ട് 4 മണിയോടെ സമാപിക്കും.
ഓഗ.8 നു വൈകിട്ട് 6.30 ന് ആരംഭിക്കുന്ന കോൺഫൻസിൻ്റെ പൊതുസമ്മേളനത്തിൽ പാസ്റ്റർ ഫിന്നി ശാമുവേൽ അദ്ധ്യക്ഷനായിരിക്കും. നാഷണൽ ചെയർമാൻ ഡോ. തോമസ് ഇടിക്കുള ഉദ്ഘാടനം ചെയ്യും.
പാസ്റ്റർമാരായ ജസ്റ്റിൻ ജോസഫ്, ഡസ്റ്റി സ്മാൾ, ഫെയ്ത്ത് ബ്ലസൻ എന്നിവർ മുഖ്യവചന ശുശ്രൂഷ നിർവഹിക്കും. പാസ്റ്റർ ഷോൺ ശാമുവേൽ നേതൃത്വം കൊടുക്കുന്ന ടീം ഗാനശുശ്രൂഷ നിർവഹിക്കും.
'പരിവർത്തനം ചെയ്യാൻ ശാക്തീകരിക്കപ്പെടുന്നു' എന്നതാണ് മുഖ്യ ചിന്താവിഷയം.
പാസ്റ്റർമാരായ സാബു വർഗീസ്, ഷിബു തോമസ് ഒക്കലഹോമ, ജേക്കബ് മാത്യു ഫ്ലോറിഡ, മോനീസ് ജോർജ്, ജയിംസ് വർഗീസ് ടെക്സാസ്, ജയിംസ് ജോർജ് പത്തനാപുരം, പ്രൊഫ.ജസ്റ്റിൻ ജോസഫ്, എബി പീറ്റർ, ലെസ്ലി വർഗീസ്, സണ്ണി ഫിലിപ്പ് , ജയിംസ് മുളവന, സാം തോമസ്, ജയിംസ് ജോർജ് ഒക്കലഹോമ, ഫിനോയ് ജോൺസൺ, സാം വർഗീസ് കാനഡ, മാത്യു ഫിലിപ്പ്, ഡോ. ജെസി ജയ്സ്, ബാബു ശാമുവേൽ ഗുജറാത്ത്, ഡോ. ജേക്കബ് ജോർജ്, റൂഫസ് ജയിംസ് എന്നിവരും സഹോദരിമാരായ ഡോ.നാൻസി തോമസ്, ഡോ. ജസി ജയ്സൺ, ഡോ. രേഷ്മ ജേക്കബ്, ഐവി സെബാസ്റ്റ്യൻ എന്നിവരും വിവിധ സെഷനുകളിൽ മുഖ്യ പ്രസംഗകരായിരിക്കും.
ഗായകരായ ഇമ്മാനുവേൽ കെ.ബി, പാസ്റ്റർ ഷോൺ ശാമുവേൽ, രമ്യ സെറാ ജേക്കബ്, ജസ്റ്റസ് ടാംസ്, ജിനു വർഗീസ് എന്നിവരുടെ നേതൃത്വത്തിലുള്ള ക്വയർ ഗാനശുശ്രൂഷ നിർവഹിക്കും.
യുവജനങ്ങൾക്കും കുഞ്ഞുങ്ങൾക്കുമായി ഒരുക്കിയിരിക്കുന്ന പ്രത്യേക സെഷനുകളിൽ പ്രശസ്തരായ പ്രസംഗകർ ക്ലാസുകൾ നയിക്കും. കിഡ്സ് പ്രോഗ്രാമിൽ ഷെൽബി ശാമുവേൽ, സേതു അലക്സാണ്ടർ എന്നിവരുടെ നേതൃത്വത്തിൽ വിവിധ പ്രോഗ്രാമുകൾ നടക്കും.
പാസ്റ്റർ പി.വി. മാമ്മൻ്റെ (നാഷണൽ പ്രയർ കോർഡിനേറ്റർ) നേതൃത്വത്തിൽ തുടർമാനമായ പ്രാർഥനകൾ വിവിധയിടങ്ങളിൽ നടന്നു വരുന്നു.
ഓഗ. 9 ന് ക്രൈസ്തവ സാഹിത്യരംഗത്തെ മികച്ച പ്രവർത്തനങ്ങൾക്ക് ഐപിസി ഗ്ലോബൽ മീഡിയ അസോസിയേഷൻ ഏർപ്പെടുത്തിയ സമഗ്ര സംഭാവനയ്ക്കുള്ള 2024 ലെ മാധ്യമ പുരസ്കാരം അവാർഡ് ജേതാവ് മരുപ്പച്ച പത്രാധിപർ പാസ്റ്റർ അച്ചൻകുഞ്ഞ് ഇലന്തൂരിനു ഐപിസി ഫാമിലി കോൺഫ്രൻസ് വേദിയിൽ നല്കും. ഐപിസി ഗ്ലോബൽ മീഡിയ അസോസിയേഷൻ അന്തർദേശീയ വൈസ് ചെയർമാൻ പാസ്റ്റർ സാംകുട്ടി ചാക്കോ നിലമ്പൂർ, നോർത്തമേരിക്കൻ ചാപ്പ്റ്റർ സെക്രട്ടറി പാസ്റ്റർ റോയി വാകത്താനം മറ്റു ഭാരവാഹികളായ ഫിന്നി രാജു (ഹ്യൂസ്റ്റൺ), പാസ്റ്റർ സി.പി. മോനായി, കുര്യൻ ഫിലിപ്പ്, ഷാജി കാരയ്ക്കൽ , വെസ്ളി മാത്യു , ഉമ്മൻ എബനേസർ, നിബു വെളവന്താനം , രാജൻ ആര്യപ്പള്ളി , ജോർജ് ഏബ്രഹാം എന്നിവർ പങ്കെടുക്കും. ഇതോടൊപ്പം GrandBall Room- ൽ ഉച്ചക്ക് 1.30 മുതൽ എഴുത്തുകാരുടെയും മാധ്യമ പ്രവർത്തകരുടെയും ഗ്ലോബൽ മീറ്റും നടക്കുമെന്ന് ഗ്ലോബൽ മീഡിയ അസോസിയേഷൻ ജനറൽ സെക്രട്ടറി സജി മത്തായി കാതേട്ട് അറിയിച്ചു.
സമാപന ദിവസമായ ഓഗ. 4ന് രാവിലെ 9 ന് നടക്കുന്ന സംയുക്ത സഭായോഗത്തിൽ പാസ്റ്റർ കെ.സി. ജോൺ ഫ്ലോറിഡ അദ്ധ്യക്ഷനായിരിക്കും. പാസ്റ്റർമാരായ ജയിംസ് ജോർജ്, സാബു വർഗീസ് എന്നിവർ മുഖ്യവചന ശുശൂഷ നിർവഹിക്കും.
ഡോ. തോമസ് ഇടിക്കുള (നാഷണൽ ചെയർമാൻ), വെസ്ളി മാത്യു (നാഷണൽ സെക്രട്ടറി), ബാവൻ തോമസ് (നാഷണൽ ട്രഷറാർ), ഡോ. മിനു ജോർജ് (യൂത്ത് കോർഡിനേറ്റർ), രേഷ്മ തോമസ് (വ്യുമെൻസ് കോർഡിനേറ്റർ) എന്നിവരുടെ നേതൃത്വത്തിലുള്ള നാഷണൽ കമ്മിറ്റിയും വിവിധ ഡിപ്പാർട്ടുമെൻ്റുകളിൽ മികവുറ്റ ലോക്കൽ കമ്മിറ്റിയുമാണ് നേതൃത്വം നല്കുന്നത്.
ഇപ്രാവശ്യത്തെ കോൺഫറൻസിൽ വിവിധ സെഷനുകളിൽ വിവിധ വിഷയങ്ങളെക്കുറിച്ചുള്ള ആഴമായ പഠനവും പരിശുദ്ധാത്മ പകർച്ചയും വചന ധ്യാനവും ഉണ്ടാകുമെന്നും സഭകളുടെ വളർച്ചയ്ക്കും ഉണർവിനും കോൺഫറൻസ് കാരണമാവുമെന്നും നാഷണൽ ചെയർമാൻ ഡോ. തോമസ് ഇടിക്കുള, നാഷണൽ സെക്രട്ടറി വെസ്ളിമാത്യു എന്നിവർ ഗുഡ്ന്യൂസിനോട് പറഞ്ഞു.
Advertisement
Advertisement