യേശുക്രിസ്തുവിനെ ഉയർത്തുന്നവർ ദൈവരാജ്യത്തിന്റെ വക്താക്കൾ: റവ. ഡോ. സാബു വർഗീസ്

0
1431

 

നിബു വെള്ളവന്താനം (മീഡിയ കോർഡിനേറ്റർ)

ഒർലാന്റോ : യേശുക്രിസ്തുവിനെ ഉയർത്തുന്ന പ്രസംഗങ്ങളിലൂടെയാവണം ജനത്തെ മാനസാന്തരത്തിലേക്ക് നയിക്കേണ്ടതെന്ന് റവ. ഡോ. സാബു വർഗീസ് പ്രസ്താവിച്ചു. ഫ്ളോറിഡയിലെ ഒർലാന്റോ പട്ടണത്തിൽ നടത്തപ്പെടുന്ന പതിനേഴാമത് നോർത്ത് അമേരിക്കൻ ഐ.പി.സി കുടുംബ സംഗമത്തിന്റെ രണ്ടാം ദിന രാത്രി പൊതുയോഗത്തിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ധേഹം.

പരിശുദ്ധാത്മ ശക്തി അവർണ്ണനീയമാണ്. മടങ്ങി വരുന്നവനെ മാറോട് ചേർക്കുന്ന യേശുവാണ് നമ്മുടെ ദൈവം. അന്യഭാഷയിലുള്ള ആരാധനയിലേക്ക് വിശ്വാസ സമൂഹം മടങ്ങിവരണമെന്നും പാസ്റ്റർ സാബു വർഗീസ് ഉദ്ബോധിപ്പിച്ചു.

അന്യഭാഷയോടുകൂടിയുള്ള ആരാധനയിൽ നിന്നും വ്യതിചലിക്കാതെ ആത്മശക്തി പ്രാപിച്ചവരായി ദൈവജനം തീരുമാറാകണമെന്നും പരിശുദ്ധാത്മാവ് സഭയെ നിയന്ത്രിക്കുന്ന കാലഘട്ടത്തിലേക്ക് ദൈവസഭ മടങ്ങിവരണമെന്നും പാസ്റ്റർ ബാബു ചെറിയാൻ പ്രസ്താവിച്ചു. യോഗത്തിൽ പാസ്റ്റർ ജോസഫ് വില്യംസ് അദ്ധ്യക്ഷത വഹിച്ചു.

“ഇത് മടങ്ങി വരവിന്റെയും പുതുക്കത്തിന്റെറെയും സമയം” എന്ന കോൺഫ്രൻസ് ചിന്താവിഷയത്തെ ആസ്പദമാക്കി പ്രസംഗിക്കുകയായിരുന്നു മുഖ്യ പ്രഭാഷകർ.

തുടർന്നുള്ള ദിവസങ്ങളിൽ പാസ്റ്റർമാരായ സാജൻ ജോയി ബാംഗ്ലൂർ, റവ. ജേക്കബ് മാത്യൂ, റവ. ഷിബു തോമസ്, റവ. സാം ജോർജ്, റവ. ആരൻ ബർക്ക് തുടങ്ങിയവർ മുഖ്യ പ്രഭാഷണം നടത്തും. സഹോദരി സമ്മേളനത്തിൽ സിസ്റ്റർ സൂസൻ ജോൺ ദുബായ് പ്രഭാഷണം നടത്തി.

കുട്ടികൾക്ക് വേണ്ടി ചിൽഡ്രൻസ് മിനിസ്ടിയും യുവജനങ്ങൾക്ക് വേണ്ടിയും, സഹോദരിമാർക്ക് വേണ്ടിയും പ്രത്യേക മീറ്റിംഗുകളും ഉണ്ടായിരിന്നു. സിസ്റ്റർ ക്രിസ്റ്റൽ ജോൺസണിന്റെ നേതൃത്വത്തിലുള്ള വർഷിപ്പ് ടീം സോോദരി സമ്മേളനത്തിൽ ആരാധന നയിച്ചു.

ചിൽഡ്രൻസ് മിനിസ്ട്രിയുടെ നേത്യത്വത്തിൽ കുട്ടികൾക്കായി “ROAR ” എന്ന വിബിഎസ് തീം സെഷനുകൾ നടത്തി. ജീവിതം വന്യമാണ്, ദൈവം നല്ലവനാണ്! എന്നതായ വിഷയത്തെ ആസ്പദമാക്കിയുള്ള ഓരോ സെഷനിലും വിദ്യാർത്ഥികൾ സജീവമായി പങ്കെടുത്തു.

കോൺഫ്രൻസിന് ദേശീയ ഭാരവാഹികളായ പാസ്റ്റർ ആൻറണി റോക്കി (ചെയർമാൻ), ബ്രദർ സി.എം. ഏബ്രഹാം (സെക്രട്ടറി), ബ്രദർ ജോൺസൺ ഏബ്രഹാം (ട്രഷറാർ), ഫിൻലി വർഗീസ് (യൂത്ത് കോർഡി നേറ്റർ), സിസ്റ്റർ ജെസ്സി മാത്യൂ (ലേഡീസ് കോർഡിനേറ്റർ) എന്നിവർ നേതൃത്വം നൽകുന്നു.

ഡബിൾ ട്രീ ഹിൽട്ടൻ ഹോട്ടൽ സമുച്ചയത്തിൽ
നടത്തപ്പെടുന്ന കോൺഫ്രൻസ്
ജൂലൈ 28 ഞായറാഴ്ച സമാപിക്കും.

നാഷണൽ ചെയർമാൻ റവ. ആന്റണി റോക്കി ഉത്ഘാടനം നിർവ്വഹിക്കുന്നു.(Photo: Nibu Vellavanthanam ,Goodnews)

നിബു വെള്ളവന്താനം (മീഡിയ കോർഡിനേറ്റർ)

ഒർലാന്റോ : ഫ്ളോറിഡയിലെ ഒർലാന്റോ പട്ടണത്തിൽ നടത്തപ്പെടുന്ന പതിനേഴാമത് നോർത്ത് അമേരിക്കൻ ഐ.പി.സി കുടുംബ സംഗമത്തിന് ഭക്തി നിർഭരമായ ആരംഭം.

ഡബിൾ ട്രീ ഹിൽട്ടൻ ഹോട്ടൽ സമുച്ചയത്തിൽ  ജൂലൈ 25 മുതൽ 28വരെ നടക്കുന്ന കോൺഫ്രൻസ് വ്യാഴാഴ്ച വൈകിട്ട് 7. 30 ന് നാഷണൽ ചെയർമാൻ റവ. ആന്റണി റോക്കി ഉത്ഘാടനം നിർവ്വഹിച്ചു. റീജിയൻ പ്രസിഡന്റ് റവ.ഡോ. ജോയി ഏബ്രഹാം അദ്ധ്യക്ഷത വഹിച്ചു. പാസ്റ്റർ ജോർജ് തോമസ് സങ്കീർത്തനം വായിച്ചു.

“ഇത് മടങ്ങി വരവിന്റെയും പുതുക്കത്തിന്റെറെയും സമയം” എന്ന കോൺഫ്രൻസ് ചിന്താവിഷയത്തെ ആസ്പദമാക്കി പാസ്റ്റർമാരായ ഇടിച്ചെറിയ നൈനാൻ, വി.ജെ തോമസ് എന്നിവർ മുഖ്യ പ്രഭാഷണം നടത്തി. ലോക്കൽ കോർഡിനേറ്റർ  റെജി വർഗീസ് സ്വാഗതം പറഞ്ഞു. പാസ്റ്റർമാരായ എബി.കെ. ബെൻ, മൈക്കിൾ ജോൺസൺ, ജോജി ജോസഫ്, കെ.വി. ജോസഫ്, തോമസ് സാമുവേൽ എന്നിവർ പ്രാർത്ഥനകൾക്ക് നേതൃത്വം നൽകി.

നാഷണൽ തലത്തിൽ തിരഞ്ഞെടുക്കപ്പെട്ട ഗായക സംഘത്തിനോടൊപ്പം ഡോ. ബ്ലെസ്സൻ മേമന ആത്മീയ ഗാന ശുശ്രൂഷകൾക്ക്
നേതൃത്വം വഹിച്ചു.

തുടർന്നുള്ള ദിവസങ്ങളിൽ പാസ്റ്റർമാരായ ബാബു ചെറിയാൻ, സാജൻ ജോയി ബാംഗ്ലൂർ, ഡോ. ഇടിച്ചെറിയ നൈനാൻ, റവ. ജേക്കബ് മാത്യൂ, റവ. ഷിബു തോമസ്, റവ. സാബു വർഗീസ്, റവ. സാം ജോർജ്, റവ. ആരൻ ബർക്ക് തുടങ്ങിയവർ മുഖ്യ പ്രഭാഷണം നടത്തും. സഹോദരി സമ്മേളനത്തിൽ സിസ്റ്റർ സൂസൻ ജോൺ ദുബായ് പ്രഭാഷണം നടത്തും.

കുട്ടികൾക്ക് വേണ്ടി ചിൽഡ്രൻസ് മിനിസ്ടിയും യുവജനങ്ങൾക്ക് വേണ്ടിയും, സഹോദരിമാർക്ക് വേണ്ടിയും പ്രത്യേക മീറ്റിംഗുകളും ഉണ്ടായിരിക്കും. സിസ്റ്റർ ക്രിസ്റ്റൽ ജോൺസണിന്റെ നേതൃത്വത്തിലുള്ള വർഷിപ്പ് ടീം സോദരി സമ്മേളനത്തിൽ ആരാധന നയിക്കും.

ചിൽഡ്രൻസ് മിനിസ്ട്രിയുടെ നേത്യത്വത്തിൽ കുട്ടികൾക്കായി “ROAR ” എന്ന വിബിഎസ് തീം സെഷനുകൾ ഉണ്ടായിരിക്കും. ജീവിതം വന്യമാണ്, ദൈവം നല്ലവനാണ്! എന്നതായ വിഷയത്തെ ആസ്പദമാക്കിയുള്ള ഓരോ സെഷനും ജൂലൈ 25 വ്യാഴാഴ്ച വൈകുന്നേരം മുതൽ 28 ഞായറാഴ്ച രാവിലെ വരെ മലയാളം പ്രധാന സെക്ഷനു അനുസൃതമായി നടക്കും. 5 മുതൽ 10 വയസ്സുവരെയുള്ള കുട്ടികൾക്ക് ഓരോ സെഷനിലും പങ്കെടുക്കാം.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും എത്തിച്ചേർന്നിരിക്കുന്ന വിശ്വാസികൾ പങ്കെടുക്കുന്ന കുടുംബ സംഗമത്തിൽ വിവിധ പ്രായക്കാർക്കായി മലയാളത്തിലും ഇംഗ്ലീഷിലുമായി നിരവധി സെക്ഷനുകൾ ക്രമീകരിച്ചിട്ടുണ്ട്.

ശനിയാഴ്ച പകൽ ഇഗ്നൈറ്റ് യുവർ ലൈറ്റ് കിഡ്സ് എന്ന പ്രത്യേക വിനോദ പരിപാടികളും ഉണ്ടായിരിക്കുമെന്ന് ടീം ഡയറക്ടർ അറിയിച്ചു. കോൺഫ്രൻസിനോടനുബന്ധിച്ച് ഐ.പി.സി ഗ്ലോബൽ മീഡിയ റീജിയൻ സമ്മേളനവും അവാർഡ് ദാനവും, കോട്ടയം തിയോളജിക്കൽ സെമിനാരി യോഗവും ഉണ്ടായിരിക്കും.

ദൈവ സ്നേഹത്തിന്റെയും സത്യ സുവിശേഷത്തിന്റെയും മകുടോദാഹരണമായി ദൈവജനത്തിന്റെ ഐക്യതയും സാഹോദര്യവും വിളിച്ചോതിക്കൊണ്ട് കഴിഞ്ഞ ഒന്നര പതിറ്റാണ്ടിലധികമായി നടന്നു വരുന്ന കോൺഫ്രൻസിന് ദേശീയ ഭാരവാഹികളായ പാസ്റ്റർ ആൻറണി റോക്കി (ചെയർമാൻ), ബ്രദർ സി.എം. ഏബ്രഹാം (സെക്രട്ടറി), ബ്രദർ ജോൺസൺ ഏബ്രഹാം (ട്രഷറാർ), ഫിൻലി വർഗീസ് (യൂത്ത് കോർഡി നേറ്റർ), സിസ്റ്റർ ജെസ്സി മാത്യൂ (ലേഡീസ് കോർഡിനേറ്റർ) എന്നിവർ നേതൃത്വം നൽകും.

LEAVE A REPLY

Please enter your comment!
Please enter your name here