മികച്ച പ്രവർത്തനങ്ങൾ കാഴ്ചവെച്ച പാസ്റ്റർമാർക്കും മിഷനറിമാർക്കും ആദരം

മികച്ച പ്രവർത്തനങ്ങൾ കാഴ്ചവെച്ച പാസ്റ്റർമാർക്കും മിഷനറിമാർക്കും ആദരം

വാർത്ത: രാജൻ ആര്യപ്പള്ളിൽ

ബോസ്റ്റൺ: സ്തുത്യർഹമായ പ്രവർത്തനം കാഴ്ചവെച്ച അമേരിക്കയിലെ പാസ്റ്റർമാരെയും മിഷനറിമാരെയും ഓഗസ്റ്റ് 8 മുതൽ 11 വരെ ബോസ്റ്റണിൽ നടക്കുന്ന ഐപിസി ഫാമിലി കോൺഫറൻസിൽ ആദരിക്കുമെന്ന് ഭാരവാഹികൾ പത്രക്കുറിപ്പിലൂടെ അറിയിച്ചു.

അമേരിക്കയിലും ഇന്ത്യയിലും മറ്റു രാജ്യങ്ങളിലുമായി മിഷനറി പ്രവർത്തനങ്ങളിൽ ദീർഘകാലമായി സേവനം ചെയ്‌തുവരുന്നവരെയാണ് നോർത്ത് അമേരിക്ക 2024 മിഷൻ അവാർഡ് നല്കി ആദരിക്കുന്നത്.

സുവിശേഷത്തിൻ്റെ ദൗത്യം മാതൃകയാക്കി ജീവിക്കുകയും മഹത്തായ സുവിശേഷ പ്രവർത്തനങ്ങൾക്ക് വിവിധ രീതിയിൽ നേതൃത്വം നൽകുകയും ചെയ്യുന്ന പെന്തെക്കോസ്‌തു സമൂഹത്തിലെ അംഗങ്ങൾക്കാണ് അംഗീകാരം നൽകുന്നത്.

മിഷൻ അവാർഡിനു അർഹരായവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. മറ്റുള്ളവർക്കും ശുപാർശ ചെയ്യാം. ഇതിനായുള്ള എൻട്രികൾ എത്രയും വേഗം https://forms.gle/DRFSk7AZreDwgkce8 എന്ന ഫോമിൽ ഓൺലൈനായി അപേക്ഷിക്കേണ്ടതാണ്. കുടുതൽ വിവരങ്ങൾ www.ipcfamilyconference.org എന്ന സൈറ്റിലും ലഭ്യമാണ്. 

സുവിശേഷവത്കരണം, സഭകൾ ഇല്ലാത്ത സ്ഥലങ്ങളിൽ പ്രവർത്തനങ്ങൾ ആരംഭിക്കുക, ചാരിറ്റി പ്രവർത്തനങ്ങൾ, ബൈബിൾ സ്‌കൂൾ/സെമിനാരി, മാധ്യമ ശുശ്രൂഷ എന്നീ മഹത്തായ പ്രവർത്തനങ്ങൾക്ക് നേതൃത്വം നല്കിയവർക്കാണ് മുൻഗണന. 

ഐപിസി ഫാമിലികോൺഫറൻസ് 2024 ദേശീയ ഭാരവാഹികളായ പാസ്റ്റർ ഡോ. തോമസ് ഇടുക്കള (ചെയർമാൻ), ബ്രദർ വെസ്ലി മാത്യു (സെക്രട്ടറി), ബ്രദർ ബേവൻ തോമസ് (ട്രഷറർ), ഡോ. മിനു ജോർജ് (യൂത്ത് കോർഡിനേറ്റർ), സിസ്റ്റർ രേഷ്‌മ തോമസ് (ലേഡീസ് കോർഡിനേറ്റർ), പാസ്റ്റർ മാമ്മൻ വർഗീസ് (പ്രാർത്ഥന കോർഡിനേറ്റർ), ബ്രദർ രാജൻ ആര്യപ്പള്ളിൽ (മീഡിയ കോർഡിനേറ്റർ) എന്നിവരോടൊപ്പം നിലവിലുള്ള നാഷണൽ, ലോക്കൽ കമ്മിറ്റികൾ 2024 ലെ കോൺഫറൻസിൻ്റെ സുഗമമായ നടത്തിപ്പിനായി പ്രവർത്തിച്ചു വരുന്നു.