ഐപിസി ഫാമിലി കോൺഫ്രൻസ്: പ്രയർ ലൈനിനു സെപ്.5 ന് തുടക്കം
നിബു വെള്ളവന്താനം
കാനഡ: ഐപിസി ഫാമിലി കോൺഫ്രൻസിന്റെ വിജയകരമായ നടത്തിപ്പിനായി വിവിധ സംസ്ഥാനങ്ങളിൽ നിന്നുമുള്ള പ്രാർത്ഥനാ സഹകാരികളെ പങ്കെടുപ്പിച്ചുകൊണ്ട് 20- മത് ഫാമിലി കോൺഫ്രൻസ് പ്രയർലൈൻ പ്രവർത്തനത്തിനു സെപ്റ്റംബർ 5 തുടക്കം. ഉത്ഘാടനം വൈകിട്ട് 9 മുതൽ 10 വരെ (ഈസ്റ്റേൺ ടൈം) നടക്കുമെന്ന് നാഷണൽ പ്രയർ കോർഡിനേറ്റർ പാസ്റ്റർ ഏബ്രഹാം മാത്യു അറിയിച്ചു.
സും പ്ലാറ്റ്ഫോമിലൂടെ നടക്കുന്ന ഉത്ഘാടന സമ്മേളനത്തിൽ 8621 - 506 - 6330 നമ്പരിൽ പാസ് വേഡ് "ipc" എന്ന് ഉപയോഗിച്ച് പ്രവേശിക്കാം. അമേരിക്കയിലും കാനഡയിലുമുള്ള നിരവധി പ്രാർത്ഥന സഹകാരികൾ പങ്കെടുക്കുന്ന പ്രഥമ യോഗം പാസ്റ്റർ ഡോ.തോമസ് ഇടിക്കുള ഉത്ഘാടനം നിർവ്വഹിക്കും. പാസ്റ്റർ ഡോ. ഷാജി ഡാനിയേൽ മുഖ്യ പ്രഭാഷണം നടത്തും. ജിനു വർഗീസ്, സിസ്റ്റർ അനു സാം തുടങ്ങിയവർ ഗാന ശുശ്രൂഷകൾക്ക് നേതൃത്വം നൽകും.
ഇന്ത്യാ പെന്തെക്കോസ്ത് ദൈവസഭയുടെ 20 -മത് കുടുംബ സംഗമം കാനഡയിലെ എഡ്മന്റണിൽ 2025 ജൂലൈ 17 വ്യാഴം മുതൽ 20 ഞായർ വരെ നടക്കും. " ഇതാ ! അവിടുന്ന് വാതിൽക്കൽ " എന്നതാണ് കോൺഫ്രൻസ് ചിന്താവിഷയം. ചരിത്രത്തിൽ ആദ്യമായിട്ടാണ് കാനഡയിൽ ഐപിസി ഫാമിലി കോൺഫ്രൻസ് നടക്കുന്നത്.
കോൺഫ്രൻസിന്റെ ദേശീയ ഭാരവാഹികളായി പാസ്റ്റർ സാം വർഗീസ് (നാഷണൽ ചെയർമാൻ), ബ്രദർ ഫിന്നി ഏബ്രഹാം (നാഷണൽ സെക്രട്ടറി), ബ്രദർ ഏബ്രഹാം മോനീസ് ജോർജ് (നാഷണൽ ട്രഷറാർ), സിസ്റ്റർ സൂസൻ ജോൺസൻ (ലേഡീസ് കോർഡിനേറ്റർ), റോബിൻ ജോൺ (യൂത്ത് കോർഡിനേറ്റർ), ബ്രദർ നിബു വെള്ളവന്താനം (മീഡിയ കോർഡിനേറ്റർ), പാസ്റ്റർ ഏബ്രഹാം മാത്യൂ (പ്രയർ കോർഡിനേറ്റർ) എന്നിവർ പ്രവർത്തിക്കുന്നു.
വിവരങ്ങൾക്ക്: പാസ്റ്റർ ഏബ്രഹാം മാത്യു 267 - 575 - 2555