ഐ.പി.സി കുടുംബ സംഗമം ലോക്കൽ കമ്മറ്റി തെരഞ്ഞെടുപ്പ് ഒക്കലഹോമയിൽ 29ന്

0
193

വാർത്ത: നിബു വെള്ളവന്താനം (മീഡിയ കോർഡിനേറ്റർ)

ഒക്കലഹോമ: വടക്കേ അമേരിക്കയിലും കാനഡയിലുമുള്ള ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭയുടെ 18 മത് കുടുംബ സംഗമത്തിന്റെ സുഗമമായ നടത്തിപ്പിനായി പ്രാദേശിക കമ്മറ്റിയെ തെരഞ്ഞെടുക്കുന്നു

ഒക്കലഹോമ ഫസ്റ്റ് ഐ.പി.സി ചർച്ചിൽ 29 ന് ഞായറാഴ്ച വൈകിട്ട് 5 ന് നടക്കുന്ന ഭാരവാഹികളുടെ തെരഞ്ഞെടുപ്പിൽ ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭകളുടെ ശുശ്രുഷകന്മാരും വിശ്വാസി പ്രതിനിധികളും സംബന്ധിക്കണമെന്ന് നാഷണൽ ചെയർമാൻ റവ. പി.സി ജേക്കബ് അറിയിച്ചു. 

2020 ജൂലൈ 30 വ്യാഴം മുതൽ ആഗസ്റ്റ് 2 ഞായർ വരെ നോർമൻ എംബസി സ്യുട്ട് ഹോട്ടൽ സമുച്ചയത്തിൽ നടക്കുന്ന  ദേശീയ കോൺഫ്രൻസിന്റെ ചിന്താവിഷയം “അതിരുകളില്ലാത്ത ദർശനം” എന്നതായിരിക്കും. വിശുദ്ധി, ദൗത്യം, നിത്യത എന്നിവയിലേക്കുള്ള ദർശനമായിരിക്കും ഉപവിഷയങ്ങൾ.

കോൺഫ്രൻസിന്റെ നാഷണൽ ഭാരവാഹികളായി പാസ്റ്റർ പി.സി.ജേക്കബ് (നാഷണൽ ചെയർമാൻ), ബ്രദർ ജോർജ് തോമസ് ( നാഷണൽ സെക്രട്ടറി), ബ്രദർ തോമസ് കെ. വർഗീസ് (നാഷണൽ ട്രഷറാർ), സിസ്റ്റർ ഗ്രേസ് സാമുവേൽ (ലേഡീസ് കോർഡിനേറ്റർ), ബ്രദർ ജസ്റ്റിൻ ഫിലിപ്പ് ( യൂത്ത് കോർഡിനേറ്റർ) എന്നിവർ പ്രവർത്തിക്കുന്നു.

എല്ലാ ചൊവ്വാഴ്ചകളിലും  സെൻട്രൽ സമയം 8 മണിക്ക്   605 – 313 – 5111 എന്ന നമ്പരിൽ പ്രയർ ലൈൻ ഉണ്ടായിരിക്കും. 171937 # എന്ന ആക്സസ് നമ്പറിലൂടെ ഫോൺ ലൈനിൽ പ്രവേശിക്കാവുന്നതാണ്.

             

LEAVE A REPLY

Please enter your comment!
Please enter your name here