കുമ്പനാട് കൺവൻഷനു തുടക്കമായി; ഇനി ഉണർവിന്റെ ദിനരാത്രങ്ങൾ

0
2942

പദവി പിടിച്ചിരിക്കുന്നതല്ല പദവി വിടുന്നതാണ് താഴ്മ: പാസ്റ്റർ രാജു ആനിക്കാട്

കുമ്പനാട്: ഇന്ത്യാ പെന്തെക്കോസ്തു ദൈവ സഭയുടെ 96 മത് ജനറൽ കൺവൻഷനു ജനു.12 ന് ഹെബ്രോൻപുരത്ത് തുടക്കമായി. ജനറൽ പ്രസിഡണ്ട് പാസ്റ്റർ ടി.വത്സൻ ഏബ്രഹാം ഉദ്ഘാടനം നിർവഹിച്ചു. ജനറൽ സെക്രട്ടറി പാസ്റ്റർ സാം ജോർജ് അദ്ധ്യഷനായിരുന്നു. പാസ്റ്റർമാരായ ടി.എ ചെറിയാൻ, വിൽസൻ ജോസഫ്, അക്സ് വെട്ടിക്കൽ ജനറൽ ട്രഷറാർ സണ്ണി മുളമൂട്ടിൽ എന്നിവർ പ്രാർത്ഥിച്ചു.പാസ്റ്റർമാരായ എം.പി.ജോർജ്കുട്ടി, കെ. കോശി, കേണൽ വി.ഐ.ലൂക്ക് എന്നിവർ സങ്കീർത്തനം വായിച്ചു.

താഴ്മ എന്ന വിഷയത്തെക്കുറിച്ച് പാസ്റ്റർ രാജു ആനിക്കാട് മുഖ്യ പ്രസംഗം നടത്തി. പാസ്റ്റർ സി.സി.ഏബ്രഹാം സമാപന പ്രാർത്ഥന നടത്തി. പാസ്റ്റർ ബഞ്ചമിൻ വർഗീസ്  ആശീർവാദം പറഞ്ഞു. കൺവൻഷൻ ജനു. 19 ന് സമാപിക്കും.

 

 

LEAVE A REPLY

Please enter your comment!
Please enter your name here