ഐപിസി ജനറൽ ഇലക്ഷൻ: വോട്ടെടുപ്പ് കഴിഞ്ഞു; വോട്ടെണ്ണൽ ഒക്ടോ.25 ന്

0
3649

മോൻസി മാമ്മൻ തിരുവനന്തപുരം

കുമ്പനാട്: ഐപിസി ജനറല്‍ കൗണ്‍സില്‍ ഭാരവാഹികളുടെ തിരഞ്ഞെടുപ്പ് ഇന്ന് ഒക്ടോ.23 ന് കുമ്പനാട് ഹെബ്രോന്‍പുരത്ത് പൂർത്തിയായി.ഇലക്ഷൻ കമ്മീഷന്റെ കണക്കുകൾ പ്രകാരം ഐപിസി ജനറൽ ഇലക്ഷനിൽ 5769 പ്രതിനിധികൾ വോട്ടുരേഖപ്പെടുത്തി.
പോളിംഗ് ശതമാനം 63%മാണ്‌.ഒക്ടോബർ 25നാണ് വോട്ടെണ്ണൽ.

പാസ്റ്റർ കെ.സി. ജോണ്‍ പ്രസിഡന്റായി മത്സരിക്കുന്ന പാനലില്‍ പാസ്റ്റർ ജോണ്‍ എസ്. മരത്തിനാല്‍ (വൈസ്പ്രസിഡന്റ്), പാസ്റ്റർ തോമസ് ഫിലിപ്പ് (സെക്രട്ടറി), പാസ്റ്റർ വര്‍ഗീസ് മത്തായി (ജോയിന്റ് സെക്രട്ടറി), സജി പോള്‍ (ട്രഷറര്‍) എന്നിവരായിരുന്നു സ്ഥാനാര്‍ത്ഥികള്‍.
പാസ്റ്റർ വല്‍സന്‍ ഏബ്രഹാം പ്രസിഡന്റായി മത്സരിക്കുന്ന പാനലില്‍ പാസ്റ്റർമാരായ വില്‍സന്‍ ജോസഫ് (വൈസ്പ്രസിഡന്റ്), സാം ജോര്‍ജ്ജ് (സെക്രട്ടറി), എം.പി. ജോര്‍ജ്ജുകുട്ടി (ജോയിന്റ് സെക്രട്ടറി), ബ്രദർ സണ്ണി മുളമൂട്ടില്‍ (ട്രഷറര്‍) എന്നിവരും 
പാസ്റ്റർ ബേബി വര്‍ഗീസ് പ്രസിഡന്റായി മത്സരിക്കുന്ന പാനലില്‍ പാസ്റ്റർമാരായ ജോസഫ് ഏബ്രഹാം (വൈസ്പ്രസിഡന്റ്), ജെയിംസ് ജോര്‍ജ്ജ് (ജോയിന്റ് സെക്രട്ടറി), കുര്യന്‍ ജോസഫ് (ട്രഷറര്‍) എന്നിവരുമായിരുന്നു  സ്ഥാനാര്‍ത്ഥികള്‍.

 

LEAVE A REPLY

Please enter your comment!
Please enter your name here