എഴുത്തുകൾ മനുഷ്യനെ രൂപാന്തരപ്പെടുത്തുന്നതാവണം: അച്ചൻകുഞ്ഞ് ഇലന്തൂർ

 എഴുത്തുകൾ മനുഷ്യനെ രൂപാന്തരപ്പെടുത്തുന്നതാവണം: അച്ചൻകുഞ്ഞ് ഇലന്തൂർ

ഐ.പി.സി ഗ്ലോബൽ മീഡിയ പുരസ്കാരം പാസ്റ്റർ അച്ചൻകുഞ്ഞ് ഇലന്തൂർ ഏറ്റുവാങ്ങി 

ബോസ്റ്റൺ: എഴുതുക എന്നത് ദൈവത്തിൻ്റെ കല്പനയാണെന്നും അതു മനുഷ്യനെ രൂപാന്തരപ്പെടുത്തുന്നവ യായിരിക്കണമെന്നും ക്രൈസ്തവ എഴുത്തുകാരനും മാധ്യമപ്രവർത്തകനുമായ അച്ചൻകുഞ്ഞ് ഇലന്തൂർ പ്രസ്താവിച്ചു.

പ്രവാചക ദൗത്യമായി ഏറ്റെടുത്തു സമൂഹത്തെ നന്മയിലേയ് നയിക്കാൻ എഴുത്തുകാരനു കഴിയണം. അതിനു വേണ്ടിയുള്ള സമർപ്പണം നമുക്കുണ്ടാവണമെന്നും അദ്ദേഹം പറഞ്ഞു.

 ഐ.പി.സി ഗ്ലോബൽ മീഡിയ ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് പാസ്റ്റർ അച്ചൻകുഞ്ഞ് ഇലന്തൂർ ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബോസ്റ്റണിൽ 19 മത് ഐ.പി.സി ഫാമിലി കോൺഫറൻസിനോട് അനുബന്ധിച്ച് നടന്ന ചടങ്ങിൽ നാഷണൽ കൺവീനർ റവ.ഡോ. തോമസ് ഇടിക്കുള അവാർഡ് ദാനം നിർവഹിച്ചു. പാസ്റ്റർ ഷാജി കാരയ്ക്കൽ അധ്യക്ഷത വഹിച്ചു . 

വെസ്ളി മാത്യു അവാർഡ് ജേതാവിനെ സദസ്സിന് പരിചയപ്പെടുത്തി. രൂപാന്തരീകരണത്തിൽ ക്രിസ്തീയ മാധ്യമങ്ങളുടെ പങ്ക് എന്ന വിഷയത്തിൽ  പാസ്റ്റർമാരായ സാംകുട്ടി ചാക്കോ, സി.പി.മോനായി, കെ. എൻ. റസ്സൽ, ഫിന്നി മാത്യു എന്നിവർ ലഘു പ്രഭാഷണങ്ങൾ നടത്തി. ബിജു ജോൺ കൊട്ടാരക്കര ആസംശകൾ അറിയിച്ചു.

പാസ്റ്റർ റോയി വാകത്താനം സ്വാഗതവും നിബു വെള്ളവന്താനം നന്ദിയും പ്രകാശിപ്പിച്ചു. തോമസ് വർഗീസ് ഒക്കലഹോമയുടെ പ്രാർത്ഥനയോടെ ആരംഭിച്ച സമ്മേളനം പാസ്റ്റർ ഷിബു തോമസിന്റെ പ്രാർത്ഥനയോടും ആശിർവാദത്തോടും കൂടി സമാപിച്ചു.

Advertisement 

Advertisement