ഐപിസി ഗ്ലോബല്‍ മീഡിയ നോര്‍ത്ത് അമേരിക്കന്‍ ചാപ്റ്റര്‍ പാസ്റ്റര്‍ റോയി വാകത്താനം പ്രസിഡന്‍റ്; നിബു വെള്ളവന്താനം സെക്രട്ടറി

ഐപിസി ഗ്ലോബല്‍ മീഡിയ നോര്‍ത്ത് അമേരിക്കന്‍ ചാപ്റ്റര്‍  പാസ്റ്റര്‍ റോയി വാകത്താനം പ്രസിഡന്‍റ്; നിബു വെള്ളവന്താനം സെക്രട്ടറി

ന്യൂയോര്‍ക്ക്: ഇന്ത്യാ പെന്തെക്കോസ്ത് ദൈവസഭയിലെ മാധ്യമ പ്രവര്‍ത്തകരുടെ ദേശീയ സംഘടനയായ ഐപിസി ഗ്ലോബല്‍ മീഡിയ അസോസിയേഷന്‍, നോര്‍ത്ത് അമേരിക്കന്‍ ചാപ്റ്റര്‍ ഭാരവാഹികളെ തിരഞ്ഞെടുത്തു. പാസ്റ്റര്‍ റോയി വാകത്താനം (പ്രസിഡന്‍റ്), രാജന്‍ ആര്യപ്പള്ളി (വൈസ് പ്രസിഡന്‍റ്), നിബു വെള്ളവന്താനം (ജനറല്‍ സെക്രട്ടറി), സാം മാത്യു (ജോ. സെക്രട്ടറി), പാസ്റ്റര്‍ ഉമ്മന്‍ എബനേസര്‍ (ട്രഷറര്‍), രാജു പൊന്നോലില്‍ (പബ്ലിസിറ്റി കണ്‍വീനര്‍) എന്നിവരാണ് പുതിയതായി തിരഞ്ഞെടുക്കപ്പെട്ട ഭാരവാഹികള്‍.

ബോസ്റ്റണില്‍ നടന്ന 19-ാമത് ഐപിസി ഫാമിലി കോണ്‍ഫ്രന്‍സിലാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്. അന്തർദേശീയ ഭാരവാഹികളായ പാസ്റ്റര്‍മാരായ സാംകുട്ടി ചാക്കോ നിലമ്പൂര്‍, അച്ചന്‍കുഞ്ഞ് ഇലന്തൂര്‍, സി.പി. മോനായി എന്നിവര്‍ തെരഞ്ഞെടുപ്പ് ക്രമീകരണങ്ങള്‍ക്ക് നേതൃത്വം നല്‍കി.

പാസ്റ്റർ കെ.സി.ജോൺ (രക്ഷാധികാരി), സി.വി.മാത്യു (ചെയർമാൻ), പാസ്റ്റർ സാംകുട്ടി ചാക്കോ നിലമ്പൂർ (വൈസ് ചെയർമാൻ), സജി മത്തായി കാതേട്ട് (ജനറൽ സെക്രട്ടറി), ഫിന്നി പി. മാത്യു (ട്രഷറാർ), പാസ്റ്റർ രാജു ആനിക്കാട്, ഷിബു മുള്ളംകാട്ടിൽ ഫിന്നി രാജു ചിക്കാഗോ (സെക്രട്ടറിമാർ), ടോണി ഡി ചെവ്വൂക്കാരൻ (ജനറൽ കോർഡിനേറ്റർ), പാസ്റ്റർ റോയി വാകത്താനം, പാസ്റ്റർ സി.പി.മോനായി, സഹോദരന്മാരായ കുര്യൻ ഫിലിപ്, ഷാജി മാറാനാഥ കെ.ബി.ഐസക്ക്, ഷാജി കാരയ്ക്കൽ വിജോയ് സ്ക്കറിയ, വെസ്ളി മാത്യു, ഉമ്മൻ എബനേസർ, നിബു വെളവന്താനം എം.വി.ഫിലിപ്പ്, രാജൻ ആര്യപ്പള്ളി, ജോർജ് ഏബ്രഹാം, സിസ്റ്റർ സ്റ്റാർല ലൂക്ക് എന്നിവർ പ്രധാന ഭാരവാഹികളായുള്ള അന്തർദേശീയ സമിതിയാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നല്കുന്നത്.

യുഎഇയിലും ഐപിസി ഗ്ലോബല്‍ മീഡിയ അസോസിയേഷനു ചാപ്പ്റ്റർ ഉണ്ട്.

അതാതു രാജ്യങ്ങളിൽ ചാപ്പ്റ്റർ രൂപീകരിക്കാൻ താല്പപര്യമുള്ളവർ ബന്ധപ്പെടുക : 94473 72726

വാര്‍ത്ത: രാജു പൊന്നോലില്‍

Advertisement 

Advertisement