സാമൂഹ്യ പ്രതിബദ്ധത എഴുത്തുകാരന്റെ ദൗത്യം: തോമസ് ജേക്കബ്

ഗുഡ്‌ന്യൂസ് എഡിറ്റർ ടി.എം. മാത്യുവും, ടോണി ഡി. ചെവൂക്കാരനും പുരസ്‌കാരം ഏറ്റുവാങ്ങി, 'വീട്ടിലെ സഭായോഗം' ജനപ്രിയ പരിപാടി

സാമൂഹ്യ പ്രതിബദ്ധത എഴുത്തുകാരന്റെ ദൗത്യം:  തോമസ് ജേക്കബ്
മുതിർന്ന മാധ്യമ പ്രവർത്തകൻ തോമസ് ജേക്കബ് മുഖ്യപ്രഭാഷണം നടത്തുന്നു. സി.വി.മാത്യു , ഡോ. ടി.വൽസൻ ഏബ്രഹാം, പാസ്റ്റർ കെ.സി. തോമസ് എന്നിവർ സമീപം.
സാമൂഹ്യ പ്രതിബദ്ധത എഴുത്തുകാരന്റെ ദൗത്യം:  തോമസ് ജേക്കബ്

സാമൂഹ്യ പ്രതിബദ്ധത എഴുത്തുകാരന്റെ ദൗത്യം:  തോമസ് ജേക്കബ്

ഗുഡ്‌ന്യൂസ് എഡിറ്റർ ടി.എം. മാത്യുവും, ടോണി ഡി. ചെവൂക്കാരനും പുരസ്‌കാരം ഏറ്റുവാങ്ങി, 'വീട്ടിലെ സഭായോഗം' ജനപ്രിയ പരിപാടി 

തോമസ് ജേക്കബ് ടി.എം മാത്യുവിന് പുരസ്‌കാരം നൽകുന്നു  

കുമ്പനാട്: സാമൂഹ്യ പ്രതിബദ്ധത എഴുത്തുകാരന്റെ ദൗത്യമാണെന്നും നാമെഴുതുന്ന ഓരോ വാക്കിലും  അനേകരുടെ ജീവിതരേഖയുണ്ടെന്നും മനോരമ മുൻ എഡിറ്റോറിയൽ ഡയറക്ടർ തോമസ് ജേക്കബ് പ്രസ്താവിച്ചു. ഐപിസി കുമ്പനാട് ജനറൽ കൺവൻഷനിൽ നടന്ന ഐപിസി ഗ്ലോബൽ മീഡിയ അസോസിയേഷന്റെ രാജാന്തര സമ്മേളത്തി  മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. 

തോമസ് ജേക്കബ് ടോണി ഡി. ചെവൂക്കാരന് പുരസ്‌കാരം നൽകുന്നു 

മീഡിയ അസോസിയേഷൻ ചെയർമാൻ സി.വി. മാത്യു അദ്ധ്യഷനായിരുന്നു. ജനറൽ പ്രസിഡന്റ് ഡോ.ടി. വൽസൻ ഏബ്രഹാം ഉദ്ഘാടനം നിർവഹിച്ചു.

'വീട്ടിലെ സഭായോഗം' പരിപാടിയ്ക്ക് വേണ്ടി സജി പോൾ, പാസ്റ്റർ രാജു പൂവക്കാല, ടോണി, ജിബിൻ പൂവക്കാല എന്നിവർ ചേർന്നു അവാർഡ് സ്വീകരിക്കുന്നു 

പാസ്റ്റർ കെ.സി.തോമസ് , പാസ്റ്റർ ദാനിയേൽ കൊന്നനിൽക്കുന്നതിൽ, ഡോ. തോംസൺ കെ.മാത്യു, പാസ്റ്റർ ബാബു ചെറിയാൻ, സാംകുട്ടി ചാക്കോ നിലമ്പൂർ, രാജൻ ആര്യപ്പള്ളി,  ഫിന്നി പി. മാത്യു , ഷാജി മാറാനാഥ , സജി മത്തായി കാതേട്ട്, റോയി വാകത്താനം, പാസ്റ്റർ സി.പി മോനായി, ഷാജൻ ജോൺ എടക്കാട്‌ എന്നിവർ പ്രസംഗിച്ചു.  

Advertisement