മദ്യ വിതരണം നിര്‍ത്തിവച്ചുകൊണ്ടുള്ള സർക്കാർ നടപടി സ്വാഗതാര്‍ഹം: ഐപിസി ഗ്ലോബൽ മീഡിയ അസോസിയേഷൻ

0
789

കുമ്പനാട്: കൊറോണ പ്രതിരോധ നടപടികളുടെ ഭാഗമായി സംസ്ഥാനത്തു മദ്യവിതരണം നിര്‍ത്തിവച്ചുകൊണ്ടുള്ള സര്‍ക്കാര്‍ നടപടി ഉചിതവും അഭിനന്ദാര്‍ഹവുമാണെന്നു ഐപിസി ഗ്ലോബൽ മീഡിയ അസോസിയേഷൻ.

ഐ പി സി യുടെ ഭാരതത്തിലെ എല്ലാ ആരാധനാലയങ്ങളും പൊതുജീവിതത്തിന്റെ മിക്കവാറും എല്ലാതലങ്ങളും ലോക്ക്ഡൗണിനോടു സഹകരിക്കുന്ന സമയത്തു സര്‍ക്കാര്‍ സ്വീകരിച്ച നടപടി തികച്ചും മാതൃകാപരമാണ്. അതേസമയം, സംസ്ഥാനത്ത് ഓണ്‍ലൈന്‍ മദ്യവ്യാപാരം തുടങ്ങാനുള്ള യാതൊരു നീക്കവും സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകരുതെന്നും മീഡിയാ അസോസിയേഷൻ ജനറൽ കൗൺസിൽ സര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ചു. രക്ഷാധികാരി പാസ്റ്റർ കെ.സി ജോൺ,
ചെയർമാൻ സി.വി.മാത്യു, മറ്റു ഭാരവാഹികളായ പാസ്റ്റർ സാംകുട്ടി ചാക്കോ നിലമ്പൂർ, സജി മത്തായി കാതേട്ട്, ഫിന്നി പി മാത്യു, അച്ചൻകുഞ്ഞ് ഇലന്തൂർ,പാസ്റ്റർ രാജു ആനിക്കാട്, ടോണി ഡി ചെവൂക്കാരൻ, ഷാജി മാറാനാഥ എന്നിവർ സംയുക്ത പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here