ഐ.പി.സി. ഗോവ സ്റ്റേറ്റ്: സംയുക്ത സഭായോഗവും ഓർഡിനേഷൻ ശുശ്രൂഷയും

ഐ.പി.സി. ഗോവ സ്റ്റേറ്റ്: സംയുക്ത സഭായോഗവും ഓർഡിനേഷൻ ശുശ്രൂഷയും

ഗോവ: ഐ.പി.സി സ്റ്റേറ്റിൻ്റെ സംയുക്ത സഭായോഗവും ഓർഡിനേഷൻ ശൂശ്രൂക്ഷയും സെപ്റ്റം. 15 ന് ഞായറാഴ്ച പോണ്ട ബി.എസ്.എം ബോലോ നാഥ്  ഹാളിൽ നടന്നു. പാസ്റ്റർ എബി മാത്യു & ടീം ഗാനശുശ്രൂക്ഷക്ക് നേതൃത്വം നൽകി. വൈസ് പ്രസിഡണ്ട് പാസ്റ്റർ കെ.വില്യം അദ്ധ്യക്ഷത വഹിച്ചു. ടോണി ഉമ്മൻ, സാംസൺ വർഗ്ഗീസ് , പാസ്റ്റർമാരായ ഉദയ് കാമ്പളേ, അനൂപ് തോമസ് ,  കെ.എം. എബ്രഹാം തുടങ്ങിയവർ  പ്രാർത്ഥിച്ചു.  സ്റ്റേറ്റ് പ്രസിഡണ്ട് പാസ്റ്റർ വി.ജെ. തോമസ് മുഖ്യസന്ദേശം നൽകുകയും ഓർഡിനേഷൻ ശൂശ്രൂക്ഷയും കർത്തൃമേശ ശുശ്രൂഷയും നിർവ്വഹിച്ചു. പാസ്റ്റർമാരായ ബ്ലസൻ മാത്യു, നാഗേഷ് ഗൗണ്ടർ,ആനന്ദ് മസ്റ്റോളി എന്നിവർക്ക് ഓഡിനേഷൻ ലഭിച്ചു. സഭായോഗത്തിന് മുമ്പ് ക്രമീകരിക്കപ്പെട്ട  സ്നാന ശുശ്രൂക്ഷയിൽ  പുതിയ വിശ്വാസികളടക്കം പത്തുപേർ കർത്താവിനെ ജലത്തിൽ സാക്ഷിച്ചു.

ഗുഡ്ന്യൂസ് പ്രമോഷണൽ സെക്രട്ടറി പാസ്റ്റർ കെ.ജെ ജോബ് വയനാട് , പി.വൈ.പി.എ കേരളാ സ്റ്റേറ്റ് ജോയിൻ സെക്രട്ടറി സന്ദീപ് വിളുമ്പുകണ്ടം എന്നിവർ ആശംസാ സന്ദേശം നൽകി. സ്റ്റേറ്റിൻ്റെ വിവിധ ഭാഗങ്ങളിൽ പ്രവർത്തിക്കുന്ന പാസ്റ്റർമാരായ ബിജു സഖറിയാ, കെ.എം എബ്രഹാം, ജോമോൻ എബ്രഹാം , എലിജിൻ ജെയിംസ്, അനൂപ് തോമസ്, ജോൺ നായിക്, എബ്രഹാം മാത്യു തുടങ്ങിയവരും പങ്കെടുത്തു. സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്ന് വിശ്വാസികൾ  സംബന്ധിച്ചു.

Advertisement

Advertisement