അപേക്ഷകൾ ക്ഷണിക്കുന്നു; ഐ.പി.സി ഹെബ്രോന്‍ ഹൂസ്റ്റണ്‍ ഗോള്‍ഡന്‍ ജൂബിലി ചാരിറ്റി പ്രോജക്റ്റ്

അപേക്ഷകൾ ക്ഷണിക്കുന്നു;   ഐ.പി.സി ഹെബ്രോന്‍ ഹൂസ്റ്റണ്‍ ഗോള്‍ഡന്‍ ജൂബിലി ചാരിറ്റി പ്രോജക്റ്റ്

ഹൂസ്റ്റണ്‍: അമേരിക്കയിലെ ഏറ്റവും വലിയ മലയാളി പെന്തെക്കോസ്തു സഭയായ ഐ.പി.സി ഹെബ്രോന്‍ ഹ്യൂസ്റ്റണ്‍ സഭ ഗോള്‍ഡന്‍ ജൂബിലി വര്‍ഷത്തില്‍. കഴിഞ്ഞ പതിറ്റാണ്ടുകളില്‍ പെന്തക്കോസ്തു സമൂഹത്തില്‍ ജീവകാരുണ്യസേവനങ്ങള്‍ക്ക് നിര്‍ണ്ണായക സംഭാവനകള്‍ നല്‍കി ആയിരങ്ങള്‍ക്ക് ആശ്വാസമായ ഹ്യൂസ്റ്റണ്‍ സഭ അന്‍പതാം വര്‍ഷത്തെ ജൂബിലിയോടനുബന്ധിച്ച് നിരവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കുന്നു.

നിര്‍ദ്ദരരായ പെന്തെക്കോസ്ത് വിശ്വാസികള്‍ക്ക് ഭവനനിര്‍മ്മാണം, വിവാഹസഹായം, വൈദ്യസഹായം എന്നിങ്ങനെ ബഹുത്തായ ചാരിറ്റി പദ്ധതികള്‍ക്കായി അപേക്ഷകള്‍ സ്വീകരിക്കുന്നു. സഹായം ആവശ്യമുള്ളവര്‍ ഇതോടൊപ്പമുള്ള പരസ്യത്തിലെപ്പോലെ ഫോം പൂരിപ്പിച്ച്  സഭാശുശ്രൂഷകന്‍റെയും സെന്‍റര്‍ ശുശ്രൂഷകന്‍റെയും ലെറ്റര്‍പാഡിലുള്ള ശുപാര്‍ശ കത്ത് സഹിതം അപേക്ഷിക്കുക.

നിങ്ങളെക്കുറിച്ചും, നിങ്ങളുടെ ജീവിത സാഹചര്യങ്ങളെക്കുറിച്ചും വിശദമായി വിവരിക്കുന്ന കുറിപ്പും അപേക്ഷയോടൊപ്പം നല്‍കേണ്ടതാണ്. അപേക്ഷകള്‍ ജൂണ്‍ 15 ന് മുന്‍പ് താഴെ കാണിച്ചിരിക്കുന്ന വിലാസത്തില്‍ അയക്കേണ്ടതാണ്.
ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന ഗോള്‍ഡന്‍ജൂബിലി ആഘോഷങ്ങളുടെ സമാപ്തി ഒക്ടോബര്‍ 11, 12 തീയതികളില്‍ ഐ.പി.സി ഹെബ്രോന്‍ സഭയില്‍ വച്ച് നടത്തപ്പെടുന്നതാണ്. ബ്രദര്‍ കെ.എ. തോമസ്, ബ്രദര്‍ റ്റിജു തോമസ് എന്നിവര്‍ ഗോള്‍ഡന്‍ ജൂബിലി പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നു

Advertisement