ഐപിസി അയർലൻഡ് & ഇ.യു റീജിയൻ കൺവെൻഷൻ 2025 സെപ്. 5 മുതൽ
ഡബ്ലിൻ : ഇന്ത്യാ പെന്തെക്കോസ്‌ത് ദൈവസഭ അയർലൻഡ് & ഇ.യു.റീജി യൻ്റെ മൂന്നാമത് വാർഷിക കൺവെൻഷൻ 2025 സെപ്റ്റംബർ 5 മുതൽ 7 വരെ ഡബ്ലിനിൽ നടക്കും. അനുഗ്രഹീത ദൈവ ദാസന്മാർ ദൈവ വചനത്തിൽ നിന്ന് സംസാരിക്കും. അയർലൻഡ് & ഇ.യു. റീജിയൻ പ്രസിഡന്റ് പാസ്റ്റർ സി.റ്റി എബ്രഹാം ഉദ്ഘാടനം നിർവഹിക്കും. വൈസ് പ്രസിഡന്റ് പാസ്റ്റർ ജിജി എം വർഗീസ്, സെക്രട്ടറി പാസ്റ്റർ സാനു പി മാത്യു, ജോയിന്റ് സെക്രട്ടറി പാസ്റ്റർ ഷൈൻ മാത്യു, ട്രഷറർ രാജൻ ലൂക്കോസ് എന്നിവർ നേതൃത്വം നൽകും. റീജിയൻ ക്വയർ ഗാനശുശ്രൂഷകൾ നിർവഹിക്കും.