ഐപിസിയുടെ യൂറോപ്പിലെ ആദ്യ ബൈബിൾ കോളജിന്റെ ഉദ്ഘാടനം നവംബർ 16 ന്
ഡബ്ലിൻ: ഇന്ത്യാ പെന്തെക്കോസ്‌തു ദൈവസഭ അയർലൻഡ് & ഇയു. റീജി യൻ്റെ ആഭിമുഖ്യത്തിൽ ആരംഭിക്കുന്ന മോറിയ തിയോളജിക്കൽ സെമിനാരി യൂറോപ്പിന്റെ ഉദ്ഘാടനം നവംബർ 16ന് ഗ്രീൻ ഹിൽസ് കമ്മ്യൂണിറ്റി സെന്ററിൽ വൈകിട്ട് 6.30ന് നടക്കും.
ഡയറക്ടർ പാസ്റ്റർ സി.റ്റി എബ്രഹാം ഉദ്ഘാടനം നിർവഹിക്കും. അസോസിയേറ്റ് ഡയറക്ടേഴ്‌സ് പാസ്റ്റർ സാനു പി മാത്യൂ, പാസ്റ്റർ മനോജ് എബ്രഹാം, പ്രിൻസിപ്പൽ ഡോക്ടർ റിൻ ജോൺ, രജിസ്ട്രാർ പാസ്റ്റർ ജോബി സാമുവേൽ എന്നിവർ സെമിനാരിയുടെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു.
ഡിപ്ലോമ ഇൻ തിയോളജി, ബാച്ചിലർ ഓഫ് തിയോളജി ക്ലാസുകൾ ഡിസംബർ ആദ്യ ആഴ്‌ചയിൽ ആരംഭിക്കും. മാസ്റ്റർ ഓഫ് ഡിവിനിറ്റി ക്ലാസുകൾ ജനുവരി ആദ്യ ആഴ്‌ചയിലും ആരംഭിക്കും. ക്ലാസുകൾ ഓൺലൈനിലും ഓഫ് ലൈനിലും നടക്കും. ജോലിയോടുകൂടിയും അല്ലാതെയും അടുക്കും ചിട്ടയോടും ദൈവവചനം പഠിക്കുവാനുള്ള ക്രമീകരണമാണ് മോറിയ തിയോളജിക്കൽ സെമിനാരി ഒരുക്കിയിരിക്കുന്നത്.