ഐപിസി അയർലണ്ട് റീജിയൺ രൂപീകൃതമായി

ഐപിസി അയർലണ്ട് റീജിയൺ രൂപീകൃതമായി
പാസ്റ്റർ സി.ടി. എബ്രഹാം, പാസ്റ്റർ ജിജി എം. വർഗിസ്, പാസ്റ്റർ സാനു പി. മാത്യു, പാസ്റ്റർ ഷൈൻ മാത്യു, രാജൻ ലൂക്കോസ് എന്നിവർ

അയർലണ്ട് : ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭയുടെ അയർലണ്ട് റീജിയൺ രൂപീകൃതമായി.  ജനുവരി  7ന്  ഐ.പി.സി ജനറൽ പ്രസിഡണ്ട് ഡോ. വത്സൻ എബ്രഹാം റീജിയൻ്റെ ഉദ്ഘാടനം നിർവ്വഹിച്ചു. പാസ്റ്റർ സി.ടി. ഏബ്രഹാമിന്റെ അധ്യക്ഷത വഹിച്ചു.

ഐ.പി.സി ജനറൽ വൈസ് പ്രസിഡണ്ട് പാസ്റ്റർ വിൽസൺ ജോസഫ് പ്രസംഗിച്ചു. യു.കെ. റീജിയൺ പ്രസിഡണ്ട് പാസ്റ്റർ ജേക്കബ് ജോർജ്,  പാസ്റ്റർ കെ. കോശി പഞ്ചാബ്, പാസ്റ്റർ ജെയിംസ് ചാക്കോ മേഘാലയ തുടങ്ങി നിരവധി ദൈവദാസൻമാർ പങ്കെടുത്ത് ആശംസകൾ അറിയിച്ചു.

പുതുതായി നിയമതിരായ റീജിയൻ  ഭാരവാഹികൾ പാസ്റ്റർ  സി.ടി. എബ്രഹാം (President), പാസ്റ്റർ ജിജി എം. വർഗിസ് (Vice President), പാസ്റ്റർ സാനു പി. മാത്യു (Secretary), പാസ്റ്റർ ഷൈൻ മാത്യു (Joint Secretary), രാജൻ ലൂക്കോസ് (Treasurer) എന്നിവരാണ്.

Advertisement