ഐപിസി അയർലണ്ട് - വാട്ടർഫോർഡ് പ്രവർത്തന ഉദ്‌ഘാടനം  ജൂൺ 11ന്

ഐപിസി അയർലണ്ട് - വാട്ടർഫോർഡ് പ്രവർത്തന ഉദ്‌ഘാടനം  ജൂൺ 11ന്

അയർലൻഡ് :  അയർലൻഡിന്റെ തെക്കുകിഴക്കൻ ഭാഗമായ വാട്ടർഫോർഡിൽ ഐപിസി അയർലൻഡ് റീജിയന്റെ  നേതൃത്വത്തിൽ പുതിയ പ്രവർത്തനം ആരംഭിക്കും. ജൂൺ 11നു ഉച്ചയ്ക്ക് 3 മുതൽ 6 വരെ ബാലിഡഫ്  കമ്മ്യൂണിറ്റി സെൻട്രൽ പ്രവർത്തന ഉദ്‌ഘാടനം നടക്കും. ഐപിസി അയർലണ്ട് റീജിയൺ പ്രസിഡണ്ട് പാസ്റ്റർ സി റ്റി എബ്രഹാം ഉദ്ഘാടനം ചെയ്യും. റീജിയന്റെ വൈസ് പ്രസിഡന്റ് പാസ്റ്റർ ജിജി എം. വർഗീസ്,  സെക്രട്ടറി പാസ്റ്റർ സാനു പി മാത്യു, ജോയിൻ സെക്രട്ടറി പാസ്റ്റർ ഷൈൻ മാത്യു, ട്രഷറർ രാജൻ ലൂക്കോസ് എന്നിവർ പങ്കെടുക്കും. പ്രവർത്തനങ്ങൾക്ക് ഇവാ. ബ്ലസൻ എബ്രഹാം നേതൃത്വം നൽകും. 

Advertisement