പാസ്റ്റർ സജി കാനം ഐപിസി മണിമല ഏരിയ ശുശ്രൂഷകനായി നിയമിതനായി

പാസ്റ്റർ സജി കാനം ഐപിസി മണിമല ഏരിയ ശുശ്രൂഷകനായി നിയമിതനായി

കോട്ടയം: ഐപിസി ബെഥേൽ ചർച്ച് സ്ഥാപകനും ഐപിസി കേരള സ്റ്റേറ്റ് കൗൺസിൽ അംഗവുമായ പാസ്റ്റർ സജി പി. എബ്രഹാമിനെ (സജി കാനം) ഐപിസി കേരള സ്റ്റേറ്റ് കൗൺസിൽ  ഏരിയ ശുശ്രൂഷകനായി നിയമിച്ചു.മണിമല കേന്ദ്രമായി ആണ് പുതിയ ഏരിയ അനുവദിച്ചത്.

ജൂലൈ 28 ന്  ഞായറാഴ്ച്ച മണിമലയിൽ നടന്ന സമ്മേളനത്തിൽ ഐപിസി കേരള സ്റ്റേറ്റ് വൈസ് പ്രസിഡന്റ് പാസ്റ്റർ എബ്രഹാം ജോർജ് അധ്യക്ഷനായിരുന്നു. സ്റ്റേറ്റ് സെക്രട്ടറി

പാസ്റ്റർ ഡാനിയേൽ കൊന്നനിൽക്കുന്നതിൽ മുഖ്യവചന ശുശ്രൂഷ നിർവഹിച്ചു. 

സ്റ്റേറ്റ് പ്രസിഡന്റ് പാസ്റ്റർ കെ.സി തോമസ് അനുഗ്രഹ പ്രാർത്ഥന നിർവഹിച്ച് പാസ്റ്റർ സജി കാനത്തെ മണിമല ഏരിയ ശുശ്രൂഷകനായി വേർതിരിച്ചു.

ഐപിസി കേരള സ്റ്റേറ്റ് ജോയിൻ സെക്രട്ടറിമാരായ പാസ്റ്റർ രാജു ആനിക്കാട്, ജെയിംസ് ജോർജ് വേങ്ങൂർ, ട്രഷറർ പി. എം ഫിലിപ്പ് എന്നിവരും കൂടാതെ സ്റ്റേറ്റ് കൗൺസിൽ അംഗങ്ങളും സെന്റർ പാസ്റ്റർമാരുമായ പാസ്റ്റർ ഷിബു നെടുവേലിൽ,പാസ്റ്റർ മാത്യു പി. ഡേവിഡ്, പാസ്റ്റർ സുധീർ വർഗീസ്, പാസ്റ്റർ തോമസ് മാത്യു ചാരുവേലി, പാസ്റ്റർ സണ്ണി എബ്രഹാം, പാസ്റ്റർ സുരേഷ് മാത്യു, പാസ്റ്റർ വർഗീസ് കോശി,ഗ്ലാഡ്സൺ ജേക്കബ്  പവർവിഷൻ സിഇഒ ടോണി വർഗീസ് എന്നിവർ ആശംസകൾ പറഞ്ഞു.

സംഗീത ശുശ്രൂഷയ്ക്ക് പവർവിഷൻ കൊയർ ടീം നേതൃത്വം നൽകി.

ഭാര്യ: റ്റീന സജി.മക്കൾ: സ്നേഹ സജി, ജോഷ്വ പി.സജി.