ഐ പി സി കർണാടക സ്റ്റേറ്റ് കൺവൻഷന് അനുഗ്രഹീത തുടക്കം

0
595
ഐപിസി കർണാടക സ്റ്റേറ്റ് വാർഷിക കൺവൻഷൻ പ്രസിഡൻ്റ് പാസ്റ്റർ കെ എസ് ജോസഫ് (വലത് ) ഉദ്ഘാടനം ചെയ്യുന്നു
ചാക്കോ കെ തോമസ് ബെംഗളുരു
ബെംഗളുരു: ശാസ്ത്രീയ പുരോഗതി വർധിക്കുന്നതിനിടയിലും ആത്മീയമായ് പാപത്തിൻ്റെ ശക്തികൾ സമൂഹത്തിൽ പടർന്ന് പിടിക്കുന്ന സാഹചര്യത്തിൽ യഥാത്ഥ ജ്ഞാനികളായ് ലോകത്തിന് പ്രകാശമായ് ക്രൈസ്തവർ തീരണമെന്ന് ഐപിസി കർണാടക പ്രസിഡൻ്റ് പാസ്റ്റർ കെ എസ് ജോസഫ് പറഞ്ഞു. ഇന്ത്യാ പെന്തെക്കോസ്ത് ദൈവ സഭ (ഐപിസി)  കർണാടക സ്റ്റേറ്റ് 33- മത് വാർഷിക കൺവെൻഷൻ  ഹൊറമാവ് അഗര ഐ പി സി ഹെഡ്ക്വാർട്ടേഴ്സ് ഗ്രൗണ്ടിൽ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു  അദ്ദേഹം. പാസ്റ്റർ എ.വൈ ബാബു അദ്ധ്യക്ഷനായിരുന്നു. ജീവിതത്തിലെ എല്ലാ സാഹചര്യങ്ങളിലും ദൈവമഹത്വം വെളിപ്പെടുത്തുന്നവരാകണം വിശ്വാസികളെന്ന് ഐപിസി ദേശീയ സെക്രട്ടറി പാസ്റ്റർ സാം ജോർജ് പറഞ്ഞു. പ്രാരംഭദിന രാത്രി യോഗത്തിൽ വചന പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. പാസ്റ്റർ എം.പൗലോസും ( രാമേശ്വരം) രാത്രി യോഗത്തിൽ പ്രസംഗിച്ചു. പകൽ നടന്ന ശുശ്രൂഷക സമ്മേളനത്തിൽ പാസ്റ്റർമാരായ രാജൻ ജോൺ, എം.പൗലോസ് എന്നിവർ പ്രസംഗിച്ചു. കർണാടക ബൈബിൾ കോളേജിലെ 72 വിദ്യാർഥികളുടെ ബിരുദദാനം പ്രിൻസിപ്പാൾ പാസ്റ്റർ സാം ജോർജ്, ഡോ.ഇ ടി ചെറിയ നൈനാൻ എന്നിവർ നിർവഹിച്ചു.   
പാസ്റ്റർ എം.പൗലോസ് പ്രസംഗിക്കുന്നു
ഫെബ്രുവരി 14 നാളെ രാവിലെ 8.30 ന് ബൈബിൾ ക്ലാസ് ,10 ന് സുവിശേഷയോഗത്തിൽ പാസ്റ്റർമാരായ മാത്യൂ വർഗീസ്, രാജു ആനിക്കാട് എന്നിവർ പ്രസംഗിക്കും.ഉച്ചയ്ക്ക് രണ്ടിന് സോദരി സമാജം സമ്മേളനം ,വൈകിട്ട് 6ന് സുവിശേഷ യോഗത്തിൽ പാസ്റ്റർ രാജു ആനിക്കാട്, ഐ പി സി ദേശീയ വൈസ് പ്രസിഡൻ്റ് പാസ്റ്റർ വിൽസൺ ജോസഫ് എന്നിവർ പ്രസംഗിക്കും.
സ്റ്റേറ്റ് പി വൈ പി എ  ക്വയർ ഗാനങ്ങൾ ആലപിച്ചു.  ശനി ഉച്ചയ്ക്ക് രണ്ടിന് സൺഡേ സ്ക്കൂൾ – പി.വൈ.പി എ വാർഷിക സമ്മേളനം എന്നിവയും നടക്കും. സമാപന ദിവസമായ ഞായറാഴ്ച രാവിലെ 8.30 ന് കർണാടകയുടെ വിവിധ ജില്ലകളിൽ നിന്നും തമിഴ്നാട് ,ആന്ത്ര തുടങ്ങിയ അയൽ സംസ്ഥാനങ്ങളിൽ നിന്നും ആയിരക്കണക്കിന് ശുശ്രൂഷകരും വിശ്വാസികളും പങ്കെടുക്കുന്ന സംയുക്ത ആരാധനയും തിരുവത്താഴ ശുശ്രൂഷയോടും കൺവൻഷൻ സമാപിക്കും.  തിരുവത്താഴ ശുശ്രൂഷയക്ക് പ്രസിഡന്റ് പാസ്റ്റർ.കെ.എസ്.ജോസഫ് മുഖ്യ നേതൃത്യം നൽകും.  

LEAVE A REPLY

Please enter your comment!
Please enter your name here