ഐപിസി കർണാടക സ്റ്റേറ്റ് കൺവൻഷൻ ഫെബ്രുവരി 13 ഇന്നു മുതൽ

0
606

കൺവൻഷൻ തത്സമയം ഗുഡ്ന്യൂസ് ലൈവിലും പവർവിഷനിലും തത്സമയം വീക്ഷിക്കാം

ചാക്കോ കെ.തോമസ്, ബെംഗളുരു

ബെംഗളുരു: ഇന്ത്യാ പെന്തെക്കോസ്ത് ദൈവ സഭ (ഐപിസി) കർണാടക സ്റ്റേറ്റ് 33- മത് വാർഷിക കൺവെൻഷൻ ഫെബ്രുവരി 13 വ്യാഴാഴ്ച മുതൽ 16 ഞായർ വരെ ഹൊറമാവ് അഗര ഐ പി സി ഹെഡ്ക്വാർട്ടേഴ്സ് ഗ്രൗണ്ടിൽ നടക്കും. ഫെബ്രു.13 ന്  രാവിലെ 10ന് ശുശ്രൂഷക സമ്മേളനവും ഉച്ചയ്ക്ക് 2 ന്  ബൈബിൾ കോളേജ് വിദ്യാർഥികളുടെ ബിരുദദാനം നടക്കും. ഡോ.ഇടി ചെറിയ നൈനാൻ , പ്രിൻസിപ്പാൾ പാസ്റ്റർ സാം ജോർജ് എന്നിവർ മുഖ്യാതിഥികളായിരിിക്കും. വൈകിട്ട് 6.30ന് പ്രസിഡന്റ് പാസ്റ്റർ.കെ.എസ് ജോസഫ് കൺവൻഷൻ ഉദ്ഘാടനം ചെയ്യും. ഐപിസി ജനറൽ വൈസ് പ്രസിഡന്റ് പാസ്റ്റർ വിൽസൻ ജോസഫ്, ജനറൽ സെക്രട്ടറി പാസ്റ്റർ സാം ജോർജ്, പാസ്റ്റർമാരായ കെ സി ജോൺ, രാജു ആനിക്കാട്, എം.പൗലോസ് , കെ എസ് ജോസഫ് , ഇ.ഡി. ചെല്ലദുരൈ, ഡോ.വർഗീസ് ഫിലിപ്പ്, ജോസ് മാത്യൂ, ഡോ.ജയകുമാർ ക്രിസ്റ്റ്യൻ എന്നിവർ  പ്രസംഗിക്കും. സ്റ്റേറ്റ് പി വൈ പി എ ക്വയർ ഗാനങ്ങൾ ആലപിക്കും. ദിവസവും രാവിലെ 8.30 ന് ബൈബിൾ ക്ലാസ്, 10 ന് പൊതുയോഗം, വൈകിട്ട് 6 ന് സുവിശേഷ യോഗം എന്നിവ നടക്കും. വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടിന് സോദരി സമാജം സമ്മേളനം, ശനി ഉച്ചയ്ക്ക് രണ്ടിന് സൺഡേ സ്ക്കൂൾ – പി.വൈ.പി എ വാർഷിക സമ്മേളനം എന്നിവയും നടക്കും. സമാപന ദിവസമായ ഞായറാഴ്ച രാവിലെ 8.30 ന് കർണാടകയിലെ 30 ജില്ലകളിൽ നിന്നും തമിഴ്നാട്, ആന്ഡ്ര തുടങ്ങിയ അയൽ സംസ്ഥാനങ്ങളിൽ നിന്നും    ശുശ്രൂഷകരും വിശ്വാസികളും പങ്കെടുക്കുന്ന സംയുക്ത ആരാധനയും തിരുവത്താഴ ശുശ്രൂഷയും നടക്കും. തിരുവത്താഴ ശുശ്രൂഷയക്ക് പ്രസിഡന്റ് പാസ്റ്റർ.കെ.എസ്.ജോസഫ് മുഖ്യ നേതൃത്വം നൽകും.

കൺവൻഷനിൽ പങ്കെടുക്കുന്നവർക്ക് വിപുലമായ ക്രമീകരണങ്ങൾ ഒരുക്കിയിട്ടുണ്ടെന്ന് ജനറൽ കൺവീനർ പാസ്റ്റർ .കെ.എസ് ജോസഫ്, കൺവീനർ പാസ്റ്റർ.ടി എസ് മാത്യൂസ്, പബ്ലിസിറ്റി കൺവീനർ പാസ്റ്റർ ഷാജി ബേബി എന്നിവർ അറിയിച്ചു.

ഈ വർഷം കൂടുതൽ ഗ്രാമീണരെ പങ്കെടുപ്പിക്കുന്നതിനായ് റെയ്യ്ച്ചൂർ, ശിവമോഗ എന്നീ സോണലുകളിൽ സ്റ്റേറ്റ് കൺവൻഷൻ നടത്തുകയും സമാപനമായാണ് സെൻട്രൽ സോൺ ബെംഗളുരുവിൽ സ്റ്റേറ്റ് കൺവൻഷൻ നടത്തുന്നത് എന്ന പ്രത്യേകതയും ഇതിനുണ്ട്.

 

LEAVE A REPLY

Please enter your comment!
Please enter your name here