കർണ്ണാടകയുടെ ആത്മീയ ഉണർവ്വായി ഐ.പി.സി സ്റ്റേറ്റ് കൺവൻഷൻ

0
419

ഐ പി സി കർണാടക സ്റ്റേറ്റ് കൺവൻഷൻ രണ്ടാം ദിനം 

: ഐ പി സി കർണാടക സ്റ്റേറ്റ് രണ്ടാം ദിന കൺവൻഷനിൽ ദേശീയ വൈസ് പ്രസിഡൻ്റ് പാസ്റ്റർ വിൽസൺ ജോസഫ് (വലത് ) പ്രസംഗിക്കുന്നു

ചാക്കോ കെ തോമസ് ബാംഗ്ലൂർ

ബെംഗളുരു: പുരാതന ഇസ്രായേൽ ചരിത്രത്തിൽ നിന്ന് ദൈവം അവരെ നടത്തിയ വഴികൾ ഉൾക്കൊണ്ട് പുതിയനിയമ വിശ്വാസികളായ നാം മാതൃകയോടെ ജീവിക്കണമെന്ന് ഐപിസി ദേശീയ വൈസ് പ്രസിഡൻ്റ് പാസ്റ്റർ വിൽസൺ ജോസഫ് പറഞ്ഞു. ഇന്ത്യാ പെന്തെക്കോസ്ത് ദൈവ സഭ (ഐപിസി) കർണാടക സ്റ്റേറ്റ് 33- മത് വാർഷിക കൺവെൻഷൻ്റെ രണ്ടാം ദിന രാത്രി യോഗത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. പാസ്റ്റർ ജോർജ് തോമസ് അദ്ധ്യക്ഷനായിരുന്നു. സ്വാനുഭവത്തിൽ നിന്നും പാഠം ഉൾക്കൊള്ളാൻ കഴിയാത്തതാണ് ഇസ്രായേൽ ജനത്തിൻ്റ പരാജയ കാരണം. ദൈവസഭയ്ക്ക് അത് സംഭവിക്കരുതെന്നും അദ്ദേഹം ഓർമിപ്പിച്ചു. പാസ്റ്റർ രാജു ആനിക്കാടും പ്രസംഗിച്ചു.

പാസ്റ്റർ രാജു ആനിക്കാട് പ്രസംഗിക്കുന്നു

ഫെബ്രുവരി 15 ഇന്ന് രാവിലെ 8.30 ന് ബൈബിൾ ക്ലാസ് ,10 ന് യുവജന സമ്മേളനം ,ഉച്ചയ്ക്ക് രണ്ടിന് സൺഡെസ്ക്കൂൾ പി വൈ പി എ വാർഷിക സമ്മേളനം , വൈകിട്ട് 6ന് സുവിശേഷ യോഗത്തിൽ മുൻ ദേശീയ സെക്രട്ടറി പാസ്റ്റർ കെ.സി.ജോൺ, പാസ്റ്റർ ഇ ടി ചെല്ലദുരൈ എന്നിവർ പ്രസംഗിക്കും.
സ്റ്റേറ്റ് പി വൈ പി എ ക്വയർ ഗാനങ്ങൾ ആലപിച്ചു. സമാപന ദിവസമായ നാളെ ഞായറാഴ്ച രാവിലെ 8.30 ന് കർണാടകയുടെ വിവിധ ജില്ലകളിൽ നിന്നും തമിഴ്നാട് ,ആന്ത്ര തുടങ്ങിയ അയൽ സംസ്ഥാനങ്ങളിൽ നിന്നും ആയിരക്കണക്കിന് ശുശ്രൂഷകരും വിശ്വാസികളും പങ്കെടുക്കുന്ന സംയുക്ത ആരാധനയും തിരുവത്താഴ ശുശ്രൂഷയോടും കൺവൻഷൻ സമാപിക്കും. തിരുവത്താഴ ശുശ്രൂഷയക്ക് പ്രസിഡന്റ് പാസ്റ്റർ.കെ.എസ്.ജോസഫ് മുഖ്യ നേതൃത്യം നൽകും.

 

LEAVE A REPLY

Please enter your comment!
Please enter your name here