ഐ പി സി കർണാടക സ്റ്റേറ്റ് സൺഡേസ്ക്കൂൾ അസോസിയേഷന് പുതിയ നേതൃത്വം

0
1902

ചാക്കോ കെ തോമസ് ബാംഗ്ലൂർ

ബെംഗളുരു: ഇന്ത്യാ പെന്തെക്കോസ്ത് ദൈവസഭ   കർണാടക സ്റ്റേറ്റ് സൺഡേസ്കൂൾ അസോസിയേഷൻ 2019-2022 കാലയളവിലേക്ക് സ്റ്റേറ്റ് ഡയറക്ടറായി അഡ്വക്കറ്റ് ജിയോ ജോർജ്, പാസ്റ്റർ ലിജുകോശി (അസോ. ഡയറക്ടർ ) , പ്രദീപ് മാത്യൂ (സെക്രട്ടറി), പാസ്റ്റർ സാജൻ സക്കറിയ (ജോയിന്റ് സെക്രട്ടറി),  പുന്നൂസ് എം. കുര്യൻ ( ട്രഷറർ) എന്നിവരെയും കൗൺസിൽ അംഗങ്ങളായി സിസ്റ്റർ റെജി സൈറസ്, സിസ്റ്റർ ദീപ കെ. ഏബ്രഹാം, പാസ്റ്റർ ബ്ലസൻ ടി.സി,  ഷിബു സി.എബ്രഹാം, സി സി മാത്യു എന്നിവരും സോണൽ ലീസേഴ്സായി പാസ്റ്റർ ഷിജുമോൻ കെ. സഹോദരന്മാരായ സി.പി. വിൽസൺ, ഗോഡ്ഫ്രേ ഫ്രാൻസിസ്, റെജി ജോർജ്, ജോ ബാബു ഇടപ്പാട്ട്, മാത്യൂ എഡിഡ് ബിനോയ് എന്നിവരെയും തെരഞ്ഞെടുത്തു.

മാർച്ച് 31ന് ഹൊറമാവ് അഗര ഐ പി സി ഹെഡ്ക്വാർട്ടേഴ്സ് ഹാളിൽ സ്റ്റേറ്റ് പ്രസിഡന്റ് പാസ്റ്റർ.കെ.എസ്.ജോസഫിന്റെ അദ്ധ്യക്ഷതയിൽ , സെക്രട്ടറി ഡോ. പാസ്റ്റർ. വർഗീസ് ഫിലിപ്പ്, ജോയിൻറ് സെക്രട്ടറി  ജോയ് പാപ്പച്ചൻ എന്നിവരുടെ നേതൃത്വത്തിലാണ് തെരഞ്ഞെടുപ്പ് നടത്തിയത്.
കന്നഡ, ഇംഗ്ലീഷ് ഭാഷകളിൽ 13-ാം ക്ലാസ് വരെ വിദ്യാർഥികൾക്ക് ഇപ്പോൾ സൺഡേസ്കൂൾ നടത്തിവരുന്നു. കർണാടകയിലെ 43 ജില്ലകളിൽ സൺഡെ സ്കൂൾ പ്രവർത്തനം വ്യാപിപ്പിക്കുക, അദ്ധ്യാപകർക്കും മാതാപിതാക്കൾക്കും പ്രത്യേക പരിശീലനം നൽകുക. വി.ബി.എസ് ,ടാലൻറ് ടെസ്റ്റ് ,വാർഷിക പരീക്ഷ നടത്തുക തുടങ്ങി വിവിധ പദ്ധതികൾ നടത്തുമെന്നും മെയ് 5 ന് അദ്ധ്യാപകരുടെ സമ്മേളനം ബെംഗളുരു ഐ പി സി ഹെഡ്ക്വാർട്ടേഴ്‌സിൽ നടക്കുമെന്നും ഭാരവാഹികൾ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here