ഐപിസി കറുകച്ചാൽ ശാലേം വർഷിപ്പ് സെൻ്ററിൽ കൺവൻഷൻ ജനു. 2 ന്

ഐപിസി കറുകച്ചാൽ ശാലേം വർഷിപ്പ് സെൻ്ററിൽ കൺവൻഷൻ ജനു. 2 ന്

കറുകച്ചാൽ: ഐപിസി ശാലേം വർഷിപ്പ് സെൻ്റർ ചർച്ചിൻ്റെ അഭിമുഖ്യത്തിൽ 24-മത് സുവിശേഷ യോഗവും സംഗീത വിരുന്നും  ജനുവരി 2 വ്യാഴം മുതൽ 5 ഞായർ വരെ നടക്കും. ചർച്ച് പാസ്റ്റർ പോൾ ടി. തോമസ് അധ്യക്ഷത വഹിക്കുന്ന യോഗം സെൻ്റർ ശുശ്രുഷകൻ പാസ്റ്റർ ടി.എ. ചെറിയാൻ നിർവ്വഹിക്കും. പാസ്റ്റർമാരായ സജോ തോണിക്കുഴി, അനിഷ് തോമസ് റാന്നി, ജോയി പാറക്കൽ, ഷാജി എം പോൾ എന്നിവർ പ്രസംഗിക്കും.

അജി പുത്തൂർ നയിക്കുന്ന ബ്ലസ്സ് മെലഡീസ് സംഗീത ശുശ്രുഷ നിർവഹിക്കും. വിവരങ്ങൾക്ക്: 96055 75474.