ദുരിതബാധിത പ്രദേശങ്ങളിൽ സന്ദർശനം നടത്തി ഐപിസി കേരള സ്റ്റേറ്റ് സോദരി സമാജം

0
2613

മുണ്ടക്കയം: ഉരുളപ്പൊട്ടലിൽ തകർന്ന മേഖലകളിൽ കേരള സ്റ്റേറ്റ് സോദരി സമാജം ഭാരവാഹികൾ സന്ദർശനം നടത്തി. മുണ്ടക്കയം, മുണ്ടക്കയം നോർത്ത്, പാറത്തോട്, പാലാ ഈസ്റ്റ്‌, എരുമേലി എന്നീ സെന്ററുകളിൽ സഹായവിതരണം നടത്തി.

സഹായ വിതരണമീറ്റിംഗിൽ സെന്റർ ശുശ്രുഷകന്മാരായ പാസ്റ്റർ പി.സി മാത്യു, പാസ്റ്റർ മാത്യു പി. ഡേവിഡ്, പാസ്റ്റർ വറുഗീസ് കോശി എന്നിവർ പങ്കെടുത്തു. ഉരുൾപൊട്ടലിലും വെള്ളപ്പൊക്കത്തിലും വീട് നഷ്ടപ്പെട്ടവർക്കും വെള്ളം കയറി ദുരിതമനുഭവിച്ച കുടുംബങ്ങൾക്ക് സഹായങ്ങൾ നൽകി.

സ്റ്റേറ്റ് ഭാരവാഹികളായ സൂസൻ എം. ചെറിയാൻ, ജോയമ്മ ബേബി, റോസമ്മ ജെയിംസ്, ഒമേഗ സുനിൽ എന്നിവർ സന്ദർശനത്തിന് നേതൃത്വം നൽകി.

ഗുഡ്ന്യൂസിൽ വിവാഹപരസ്യം നല്കുന്നതിനും കാണുന്നതിനും

 

Advertisement

 

LEAVE A REPLY

Please enter your comment!
Please enter your name here