പ്രളയ കെടുതി:ഐ.പി.സി കേരള സ്റ്റേറ്റ് ഭാരവാഹികളും കൗൺസിൽ അംഗങ്ങളും മലബാറിൽ

0
1301

ജോജി ഐപ്പ് മാത്യൂസ്

കുമ്പനാട്: പ്രളയക്കെടുതിയിൽ ദുരിതമനുഭവിക്കുന്നവർക്ക് കൈത്താങ്ങാകാൻ ഇന്ത്യ പെന്തക്കോസ്ത് ദൈവസഭ സ്റ്റേറ്റ് കൗൺസിൽ ഭാരവാഹികളും അംഗങ്ങളും മലബാറിലെത്തി. 
മലബാറിൽ വിശ്വാസ സമൂഹം ഏറെയുള്ള നിലമ്പൂർ, വയനാട്, തിരുവമ്പാടി, പാലക്കാട്, കണ്ണൂർ തുടങ്ങിയ സ്ഥലങ്ങളിലെ ജനങ്ങളുടെ ദുരിതം നേരിട്ട് മനസിലാക്കുവാനും അവരുടെ ദുരിതത്തിൽ ഒപ്പമുണ്ടെന്ന സന്ദേശവുമായാണ് കൗൺസിൽ ദൗത്യ സംഘത്തിന്റെ ദുരിതാശ്വാസവുമായി എത്തിയത്. 

ഉരുൾപൊട്ടലിൽ ദുരിതം അനുഭവിക്കുന്ന ഹൈറേഞ്ചിലെ കട്ടപ്പന നിവാസികളോടൊപ്പം ഒരു ദിനം ചിലവഴിച്ച് സഹായ വിതരണം നടത്തിയ ശേഷമാണ് മലബാറിലേക്ക് യാത്രതിരിച്ചത്.
പാസ്റ്റർ രാജു പൂവക്കാലയുടെ അധ്യക്ഷതയിൽ മുൻ പ്രസിഡന്റ് പാസ്റ്റർ കെ.സി.തോമസ് ദൗത്യസംഘത്തെ പ്രാർത്ഥിച്ച് യാത്രയാക്കി. വൈസ് പ്രസിഡന്റ് പാസ്റ്റർ സി.സി.ഏബ്രഹാം, ആക്ടിങ്ങ് സെക്രട്ടറി പാസ്റ്റർ ദാനിയേൽ കൊന്നനിൽക്കുന്നതിൽ,ട്രഷറർ പി.എം.ഫിലിപ്പ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് സന്ദർശനം നടത്തുന്നത്. 

ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി ഞായറാഴ്ച്ച പ്രാദേശിക സഭകളിൽ നിന്നും ശേഖരിച്ച സ്തോത്രകാഴ്ച്ചകളും സംഭാവനകളും നേരിട്ട് ഓഫീസിൽ എത്തിക്കുകയോ സ്റ്റേറ്റ് കൗൺസിലിന്റെ ഫെഡറൽ ബാങ്ക് അക്കൗണ്ടിലേക്ക് അയക്കുകയോ ചെയ്യാവുന്നതാണ്.
പ്രകൃതിക്ഷോഭ ദുരിതാശ്വാസ നിധിയിലേക്ക് ബാങ്ക് മുഖേനെ സഹായമെത്തിക്കാൻ പ്രത്യേക സൗകര്യം ഒരുക്കിയതായി ഭാരവാഹികൾ അറിയിച്ചു.
I.P.C Kerala State –>Bank Account No: 13490200001343
The Federal Bank Ltd; Kumbanad Branch
IFSC – FDRL0001349.
HELP LINE PHONE NUMBERS :9526952121, 9447052458.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here