നൊമ്പരപ്പെടുന്ന ഹൃദയങ്ങൾക്ക് ആശ്വാസമേകി ഐ.പി.സി കേരളാ സ്റ്റേറ്റ് വയനാട്ടിലെത്തി

0
661

കല്പറ്റ: പ്രളയം തകർത്ത ഹൃദയങ്ങൾക്കൊപ്പം ആശ്വാസവവും സാമ്പത്തിക സഹായവും നല്കി ഐ.പി.സി. കേരളാ സ്റ്റേറ്റ് പ്രതിനിധി സംഘം വടക്കെ മലബാറിൽ സന്ദർശനം നടത്തി. വയനാട്, കൽപ്പറ്റ, മാനന്തവാടി, തിരുവമ്പാടി, ഇരിട്ടി, കോഴിക്കോട് എന്നീ സെന്റെറുകളിൽ പ്രകൃതി ദുരന്തത്തിൽ വീടുകൾ പൂർണമായും നഷ്ടപ്പെട്ടവരെയും വെള്ളപൊക്കത്തിന്റെ കെടുതികൾ ഉണ്ടായ സഭകൾ പാഴ്സണേജുകൾ എന്നിവിടങ്ങളിൽ സന്ദർശിച്ച് പ്രഥമ സഹായം നല്കി കൈത്താങ്ങലേകി.

ഹൃദയ ഭേദകമായ കാഴ്ചകളും ഉടുതുണിമാത്രം ശേഷിച്ച് സകലവും നഷ്ടപ്പെട്ട മനുഷ്യരുടെ കരളലിയിക്കുന്ന നേർക്കാഴ്ച ആരെയും നൊമ്പരപ്പെടുത്തുമെന്ന് പ്രതിനിധി സംഘം അറിയിച്ചു. ലോകമെമ്പാടുമുള്ള ദൈവജനം മലബാറിനെ സഹായിക്കാൻ മുന്നിട്ടിറങ്ങണമെന്ന് ഭാരവാഹികൾ അഭ്യർത്ഥിച്ചു.

പുനർനിർമ്മാണ ദൈത്യത്തിൽ കരം നൽകിയവരോട് പ്രതിനിധി സംഘം നന്ദി പറഞ്ഞു.

കേരള സ്റ്റേറ്റ് വൈസ് പ്രസിഡൻറ് സി.സി.എബ്രഹാം, ആക്ടിങ് സെക്രട്ടറി പാസ്റ്റർ ഡാനിയൽ കൊന്നനിൽക്കുന്നതിൽ, ഇവാഞ്ചലിസം ബോർഡ് ചെയർമാൻ പാസ്റ്റർ സിനോജ് ജോർജ് കായംകുളം, സീനിയർ കൗൺസിൽ അംഗം പാസ്റ്റർ സാംകുട്ടി ജോൺ ചിറ്റാർ, ഹൈറേഞ്ച് മിഷൻ ബോർഡ് സെക്രട്ടറി റെജി കൊന്നനിൽക്കുന്നതിൽ, ട്രഷറർ വിജു മണക്കാല എന്നിവരാണ് സംഘാംഗങ്ങൾ.

കൗൺസിൽ അംഗങ്ങളായ
പാസ്റ്റർ അലക്സ് പാപ്പച്ചൻ, തോമസ് ജേക്കബ്, സെന്റെർ പാസ്റ്റ്ർമാരായ ജയിംസ് അലക്സാണ്ടർ, തോമസ് തോമസ്, കെ.എം. സാം കുട്ടി എന്നിവരും ഇവാഞ്ചലിസം ബോർഡിന്റെ വടക്കൻ മേഖല വൈസ് പ്രസിഡന്റ് പാസ്റ്റർ ജോബിൻ ജോൺ, പാസ്റ്റർ ഷാജി മാങ്കുട്ടം എന്നിവരും ഉണ്ടായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here