ഐപിസി കേരള സ്റ്റേറ്റ് ചാരിറ്റി ബോർഡ് പ്രവർത്തന ഉത്‌ഘാടനം ജനു. 30ന്

കൊട്ടാരക്കര: ഐപിസി കേരളാ സ്റ്റേറ്റ് ചാരിറ്റി ബോർഡിന്റെ 2022 - 25 കാലയളവിലുള്ള പ്രവർത്തനങ്ങളുടെ ഉദ്‌ഘാടനം ജനുവരി 30 തിങ്കളാഴ്ച രാവിലെ 10 മണിക്ക് കൊല്ലം,കൊട്ടാരക്കര ഐപിസി ബേർശെബാ സഭാ ഹാളിൽ നടക്കും. ഐപിസി ജനറൽ സെക്രട്ടറി പാസ്റ്റർ സാം ജോർജ് ഉദ്‌ഘാടനം നിർവ്വഹിക്കുന്ന ശുശ്രൂഷയിൽ ഇന്ത്യാ പെന്തെക്കോസ്തു ദൈവസഭയുടെ കേരളാ സംസ്ഥാന എക്സിക്യൂട്ടീവ്‌സ് സന്നിഹിതരായിരിക്കും. ചാരിറ്റി ബോർഡ് ചെയർമാൻ പാസ്റ്റർ സുരേഷ് മാത്യു, വൈസ് ചെയർമാൻ പാസ്റ്റർ വിൽസൺ ഹെൻട്രി, സെക്രട്ടറി റോബിൻ ആർ. ആർ. വാളകം , ജോയിന്റ് സെക്രട്ടറി പാസ്റ്റർ ഷിബു ജോർജ്, ട്രഷറർ കൊച്ചുമോൻ, പബ്ലിസിറ്റി കൺവീനർ പ്രിൻസ് രാജു തുടങ്ങിയവർ നേതൃത്വം നൽകും.
ഗിലെയാദ് മ്യൂസിക്സ് ഗാനശുശ്രൂഷ നിർവഹിക്കും.
Advertisement