ഐപിസി കേരള സ്റ്റേറ്റ് കൺവൻഷൻ സൺ‌ഡേ നവം. 10ന്; 15ന് പ്രാർത്ഥന ദിനം

ഐപിസി കേരള സ്റ്റേറ്റ് കൺവൻഷൻ സൺ‌ഡേ നവം. 10ന്; 15ന് പ്രാർത്ഥന ദിനം

കുമ്പനാട്: ഐപിസി കേരള സംസ്ഥാന കൺവൻഷൻ സൺ‌ഡേ ആയി നവം. 10 വേർതിരിച്ചിരിക്കുന്നതായി സ്റ്റേറ്റ് എക്സിക്യൂട്ടീവ്സ് അറിയിച്ചു. അന്നേ ദിവസം സ്റ്റേറ്റ് കൺവെൻഷൻ ചെലവിലേയ്ക്കായി ഒരു പ്രേത്യേക സ്ത്രോത്ര കാഴ്ച ശേഖരിച്ച് സംസ്ഥാന നേതൃത്വത്തെ ഏൽപ്പിക്കണമെന്നും സഭകൾക്കുള്ള അറിയിപ്പിൽ പറയുന്നു. ഡിസം. 4 മുതൽ 8 വരെ നിലമ്പൂർ പാലുണ്ട ന്യൂ ഹോപ്പ് ബൈബിൾ കോളേജ് ഗ്രൗഡിലാണ് കൺവെൻഷൻ നടക്കുക.  

കൺവൻഷൻ്റെ അനുഗ്രഹത്തിനായി നവം.15 വെള്ളിയാഴ്ച പ്രാർഥനാദിനമായി വേർതിരിച്ചിരിക്കുന്നതായി അന്നേ ദിവസം കേരളത്തിലെ എല്ലാ സഭകളിലും പ്രത്യേക സമയം വേർതിരിച്ച് കൺവൻഷൻ്റെ അനുഗ്രഹത്തിനായും വിവിധ ആവശ്യങ്ങൾക്കായും പ്രാർത്ഥിക്കണമെന്നും സംസ്ഥാന എക്സിക്യൂട്ടീവ്സ് അറിയിച്ചു.

നിലമ്പൂരിൽ: ഡിസം. 4 മുതൽ 8 വരെ നിലമ്പൂർ പാലുണ്ട ന്യൂ ഹോപ്പ് ബൈബിൾ കോളേജിൽ നടക്കുന്ന ഐപിസി കേരള സ്റ്റേറ്റ് കൺവെൻഷന്റെ നോട്ടീസ്പ്രiകാശനം നടന്നു. നിലമ്പൂരിൽ നടന്ന വിപുലമായ കൺവെൻഷൻ കമ്മിറ്റിയിലാണ് നോട്ടീസ് റിലീസ് ചെയ്തത്.

ഐപിസി കേരള സ്റ്റേറ്റ് സെക്രട്ടറി പാസ്റ്റർ ഡാനിയേൽ കൊന്നനിൽക്കുന്നതിൽ, ഐപിസി മഞ്ചേരി സെന്റർ ശുശ്രൂഷകൻ പാസ്റ്റർ കെ.സി. ഉമ്മന് നൽകിയാണ് പ്രകാശനം നിർവഹിച്ചത്. സംസ്ഥാന ജോയിൻറ് സെക്രട്ടറിമാരായ പാസ്റ്റർ രാജു ആനിക്കാട്, ജെയിംസ് ജോർജ്,  മലബാറിലെ വിവിധ സെന്റർ ശുശ്രൂഷകന്മാർ, കൗൺസിൽ അംഗങ്ങൾ, കൺവെൻഷൻ കമ്മിറ്റി അംഗങ്ങൾ എന്നിവർ സന്നിഹിതരായിരുന്നു. 

ആഗസ്റ്റ് 21, 2024

ഒരുക്കങ്ങളായി; ഐപിസി സ്റ്റേറ്റ് കൺവൻഷന് വേദി ഒരുക്കി മലബാർ

മലബാറിൽ നിന്നൊരു ഉണർവ്വ്

സന്ദീപ് വിളമ്പുകണ്ടം (മീഡിയ കൺവീനർ)

കുമ്പനാട്: ഐപിസി കേരള സ്റ്റേറ്റ് കൺവൻഷന് മലബാർ വേദിയാകും. ഡിസം. 4 - 8 വരെ നിലമ്പൂർ ന്യൂ ഹോപ്പ് ബൈബിൾ കോളേജ് ഗ്രൗണ്ടിൽ നടക്കുന്ന ആത്മീയ സമ്മേളനത്തിന്റെ ഒരുക്കങ്ങൾ ആരംഭിച്ചു. കൺവൻഷൻ്റെ നടത്തിപ്പുകാര്യങ്ങൾ ആലോചിക്കുന്നതിനായി ആഗസ്റ്റ് 19ന് ഐപിസി എടക്കര ഹാളിൽ സംസ്ഥാന എക്സിക്യൂട്ടീവിന്റെ നേതൃത്വത്തിൽ സെൻ്റർ ശുശ്രൂഷകന്മാരുടെയും സഭാശുശ്രുഷകന്മാരുടെയും സഭാ പ്രതിനിധികളുടെയും ആലോചന യോഗം നടന്നു. പുത്രികാ സംഘടന പ്രതിനിധികളും ജനറൽ - സംസ്ഥാന കൗൺസിൽ അംഗങ്ങളും സംസ്ഥാന ഭാരവാഹികളും പങ്കെടുത്തു. 

സംസ്ഥാന പ്രസിഡണ്ട് പാസ്റ്റർ കെ.സി. തോമസ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന കൺവെൻഷൻ മലബാറിൽ വലിയ ആത്മീയ ഉണർവിന് കാരണമാകുമെന്നും, വടക്കൻ കേരളത്തിലെ സഭകളുടെ വളർച്ചയ്ക്ക് ഈ ആത്മീയ സംഗമം ഇടയാക്കുമെന്നും അദ്ദേഹം പറഞ്ഞു. സ്റ്റേറ്റ് സെക്രട്ടറി പാസ്റ്റർ ഡാനിയേൽ ഡാനിയേൽ കൊന്നനിൽക്കുന്നതിൽ, ജോയന്റ് സെക്രട്ടറിമാരായ പാസ്റ്റർ രാജു ആനിക്കാട്, ജെയിംസ് ജോർജ് വേങ്ങൂർ, ട്രഷറർ പി.എം. ഫിലിപ്പ് എന്നിവർ ചർച്ചയ്ക്ക് നേതൃത്വം നൽകി.

കൺവെൻഷന്റെ നടത്തിപ്പിലേയ്ക്കായി വിപുലമായ കമ്മിറ്റി രൂപീകരിച്ചു. പാസ്റ്റർ കെ.സി. തോമസ് (ജനറൽ കൺവീനർ), പാസ്റ്റർ ജോൺ ജോർജ് (കൺവീനർ), പാസ്റ്റർ ബിജോയ് കുര്യാക്കോസ്, പാസ്റ്റർ ബാബു എബ്രഹാം, പാസ്റ്റർ കെ.സി. ഉമ്മൻ, പാസ്റ്റർ വർഗീസ് മാത്യു, പാസ്റ്റർ ജെയിംസ് അലക്സാണ്ടർ, പാസ്റ്റർ തോമസ് തോമസ് (ജോയിന്റ് കൺവീനേഴ്‌സ്), പാസ്റ്റർ ഡാനിയേൽ കൊന്നനിൽക്കുന്നതിൽ (ജനറൽ കോഓർഡിനേറ്റർ), പാസ്റ്റർ എബ്രഹാം ജോർജ്, പാസ്റ്റർ രാജു ആനിക്കാട്, ജെയിംസ് ജോർജ് വേങ്ങൂർ, പി.എം.ഫിലിപ്പ് (കോർഡിനേറ്റേഴ്‌സ്), സജി മത്തായി കാതേട്ട്, ജെയിംസ് വർക്കി, ജോർജ് തോമസ്, പാസ്റ്റർ അലക്സ് പാപ്പച്ചൻ, പാസ്റ്റർ ജിമ്മി കുര്യാക്കോസ് (ജോയിന്റ് കോർഡിനേറ്റേഴ്‌സ്) എന്നിവരെ തിരഞ്ഞെടുത്തു. 

പ്രയർ 
കൺവീനർ: പാസ്റ്റർ അന്ത്രയോസ് വി.ടി. 
ജോയിന്റ് കൺവീനേഴ്‌സ് : പാസ്റ്റർ ജോൺ സെബാസ്റ്റ്യൻ, പാസ്റ്റർ പി.ജെ. ജോസ്, പാസ്റ്റർ ബിനീഷ് പി. ബേബി, പാസ്റ്റർ ബിനോയ് വർഗീസ്, പാസ്റ്റർ ജിജോ ഫിലിപ്പ്, പാസ്റ്റർ തോമസ്കുട്ടി പി.ഐ, പാസ്റ്റർ ജോസഫ് ടി, പാസ്റ്റർ എം.വി മത്തായി.

ഫിനാൻസ്
ചെയർമാൻ: സജി മത്തായി കാതേട്ട്
കൺവീനർ: ജെയിംസ് വർക്കി നിലമ്പൂർ 
ജോയിന്റ് കൺവീനേഴ്‌സ്: ജോർജ് തോമസ്, സൈജു എബ്രഹാം, ജോൺ വി ജേക്കബ്, പാസ്റ്റർ പി.സി. മാത്യു, പാസ്റ്റർ ഷാജി പി. തോമസ്, പാസ്റ്റർ മധുസൂദനൻ, സണ്ണി തോമസ്

പബ്ലിസിറ്റി 
ചെയർമാൻ: എബ്രഹാം വടക്കേത്ത്
കൺവീനർ: പാസ്റ്റർ ജോജി എബ്രഹാം 
ജോയിന്റ് കൺവീനേഴ്‌സ്: പാസ്റ്റർ കെ.ജെ ജോസഫ്, പാസ്റ്റർ സജി തോമസ്, പാസ്റ്റർ ഷെറിൻ പി. തോമസ്, എബിൻ വർഗീസ്, തോമസ് മാത്യു.

മീഡിയ 
കൺവീനർ: സന്ദീപ് വിളമ്പുകണ്ടം 
ജോയിന്റ് കൺവീനേഴ്‌സ്: പാസ്റ്റർ അനിൽ ജോൺ വണ്ടൂർ, പാസ്റ്റർ ലാലു എം. ജോൺ 

ഫുഡ്
കൺവീനർ: പാസ്റ്റർ അനീഷ് തോമസ്   
ജോയിന്റ് കൺവീനേഴ്‌സ്: പാസ്റ്റർമാരായ ജോൺ വിക്ടർ, റെജി വർഗീസ്, ഷെൽബി ഇ.ബി., ടൈറ്റസ് ജേക്കബ്, ജോർസോൺ ജോർജ്, ജോഷൻ ജോർജ്, ജെയിംസ് വർഗീസ്, ജിബു കെ.വൈ

മ്യൂസിക്
കൺവീനർ: പാസ്റ്റർ സ്റ്റീഫൻ മാത്യു
ജോയിന്റ് കൺവീനേഴ്‌സ്: പാസ്റ്റർമാരായ അഖിൽ കെ. വർഗീസ്, ടൈറ്റസ് കെ.ജെ, പ്രിൻസ് ചാക്കോ, മനോജ് അച്ചന്കുഞ്ഞു ,ലിഷ കാതേട്ട്

ലൈറ്റ് & സൗണ്ട് 
കൺവീനർ: പാസ്റ്റർ ബാബു മഞ്ചേരി 
ജോയിന്റ് കൺവീനേഴ്‌സ്: പാസ്റ്റർ സജു ആൻഡ്രുസ്

പന്തൽ 
കൺവീനർ: പാസ്റ്റർ എം.എം. മാത്യു 
ജോയിന്റ് കൺവീനേഴ്‌സ്: പാസ്റ്റർമാരായ റെജി ഒ.സി, തോമസ് കെ.ടി, റെജി വർഗീസ്

ട്രാൻസ്‌പോർട്ടേഷൻ 
കൺവീനർ: ജോബിൻ ജോസഫ് 
ജോയിന്റ് കൺവീനേഴ്‌സ്: പാസ്റ്റർ വി.കെ. അശോകൻ, ബിനോയ് കുര്യൻ വയനാട്  

അക്കോമഡേഷൻ 
കൺവീനർ: പാസ്റ്റർ കെ.വി. ജേക്കബ് 
ജോയിന്റ് കൺവീനേഴ്‌സ്: പാസ്റ്റർ സുബാഷ് കെ.ടി 

രജിസ്‌ട്രേഷൻ 
ചെയർമാൻ: പാസ്റ്റർ അലക്സ് പാപ്പച്ചൻ 
കൺവീനർ:  പാസ്റ്റർ സജി ചാക്കോ 
ജോയിന്റ് കൺവീനേഴ്‌സ്: പാസ്റ്റർമാരായ സജി കെ, എം.ജെ മാത്യു

റിസപ്ഷൻ 
ചെയർമാൻ: തോമസ് ജേക്കബ് കണ്ണൂർ 
കൺവീനർ: പാസ്റ്റർ സജി മാത്യു 
ജോയിന്റ് കൺവീനേഴ്‌സ്: പാസ്റ്റർ റൊണാൾഡ്‌ റോയ്,  പാസ്റ്റർ റോബിൻ പി.എസ്

മെഡിക്കൽ & വെൽഫെയർ 
ചെയർമാൻ: പാസ്റ്റർ സന്തോഷ് മാത്യു
കൺവീനർ: ഡോ. രാജൻ ഗുപ്ത 
ജോയിന്റ് കൺവീനേഴ്‌സ്: പാസ്റ്റർ ബിജു സാമുവേൽ

കൗൺസിലിംഗ് 
കൺവീനർ: പാസ്റ്റർ സി.സി. ബാബു 
ജോയിന്റ് കൺവീനേഴ്‌സ്: ഡോ. സജി ജേക്കബ്

വിജിലൻസ് 
കൺവീനർ: പാസ്റ്റർ ലാലു ചാക്കോ 
ജോയിന്റ് കൺവീനേഴ്‌സ്: പാസ്റ്റർ അനിൽ വർഗീസ് 

വോളന്റിയർ 
കൺവീനർ: പാസ്റ്റർ സുനിൽ ബാബു 
ജോയിന്റ് കൺവീനേഴ്‌സ്: പാസ്റ്റർ സജീഷ് കെ.ഡി, എബിൻ വർഗീസ്, പ്രെയ്‌സ് തോമസ് വയനാട്  

കർതൃമേശ 
കൺവീനർ: പാസ്റ്റർ തോമസ് കെ. വർഗീസ്.
ജോയിന്റ് കൺവീനേഴ്‌സ്: പാസ്റ്റർമാരായ ടി.എം. ദേവസ്യ, കെ.സി. തോമസ് (തിരുവമ്പാടി), വി.ജെ മനോജ്, എൻ.എം. മാത്യു 

മലബാറിലെ സെന്റർ ശുശ്രൂഷകന്മാർ കൺവെൻഷന്റെ രക്ഷാധികാരികളായി പ്രവർത്തിക്കും. കൺവെൻഷന്റെ വിജയത്തിനായി മലബാറിലെ വിവിധ സ്ഥലങ്ങളിൽ പ്രൊമോഷണൽ മീറ്റിംഗ് നടത്തുമെന്നും, വിജയത്തിനായി സഭാവിശ്വാസികൾ ആത്മാർഥമായി സഹകരിക്കണമെന്നും ഭാരവാഹികൾ അറിയിച്ചു. മലബാറിൽ ഐപിസിയ്ക്ക് 34 സെന്റുകളിലായി 600 ഓളം സഭകളുണ്ട്.

Advertisement