ഐപിസി കേരള സ്റ്റേറ്റ് കൺവെൻഷനു  വടക്കഞ്ചേരിയിൽ തുടക്കമായി

ഐപിസി കേരള സ്റ്റേറ്റ് കൺവെൻഷനു  വടക്കഞ്ചേരിയിൽ തുടക്കമായി

ഐപിസി കേരള സ്റ്റേറ്റ് കൺവെൻഷനു  വടക്കഞ്ചേരിയിൽ തുടക്കമായി

ദൈവ ഭുജത്തിന് അസാദ്ധ്യമായതൊന്നുമില്ല: പാസ്റ്റർ കെ.സി. തോമസ് 

വടക്കഞ്ചേരി : ദൈവ ഭുജത്തിന് അസാദ്ധ്യമായതൊന്നുമില്ലെന്നും, ദൈവ ഭുജം ഇവിടെ വെളിപ്പെടുമെന്നും ഇന്ത്യാ പെന്തെക്കോസ്തു ദൈവ സഭാ (ഐപിസി) കേരളാ സ്റ്റേറ്റ് പ്രസിഡണ്ട് പാസ്റ്റർ കെ.സി തോമസ് പ്രസ്താവിച്ചു. വടക്കഞ്ചേരിയിൽ നവം.29 ന് ആരംഭിച്ച സംസ്ഥാന കൺവൻഷൻ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഐപിസി കേരള സ്റ്റേറ്റ് വൈസ് പ്രസിഡണ്ട് പാസ്റ്റർ എബ്രഹാം ജോർജ് അദ്ധ്യക്ഷനായിരുന്നു. പാസ്റ്റർമാരായ കെ. ജെ തോമസ് , വർഗീസ് ഏബ്രഹാം, ജിമ്മി കുര്യാക്കോസ്  എന്നിവർ പ്രസംഗിച്ചു. പാസ്റ്റർ ഫിജി ഫിലിപ്പ് സങ്കീർത്തനം വായിച്ചു. 

കൺവെൻഷൻ ഡിസംബർ 3 നു സമാപിക്കും.  എല്ലാ ദിവസവും വൈകിട്ട് 5. 30 മുതൽ പൊതുയോഗങ്ങൾ നടക്കും. പാസ്റ്റർമാരായ വിൽസൻ വർക്കി. ഫിലിപ്പ് പി. തോമസ്, സാം ജോർജ്, ബാബു ചെറിയാൻ, വർഗീസ് എബ്രഹാം, ബി. മോനച്ചൻ, കെ.ജെ. തോമസ്, വിൽസൺ ജോസഫ്, അനീഷ് തോമസ്, ജേക്കബ് ജോർജ്, ജയ രാജു എന്നിവർ പ്രസംഗിക്കും.

വ്യാഴം, വെള്ളി, ശനി എന്നീ ദിവസങ്ങളിൽ രാവിലെ 10 മുതൽ 1 വരെ ഉണർവ് യോഗങ്ങൾ ഉണ്ടായിരിക്കും. വ്യാഴം ഉച്ചയ്ക്ക് 2 മുതൽ സ്പെഷ്യൽ മീറ്റിംഗ്, വെള്ളി ഉച്ചയ്ക്ക് 2 മുതൽ കേരള സ്റ്റേറ്റ് സോദരി സമാജം സമ്മേളനം, ശനി ഉച്ചയ്ക്ക് 2 മുതൽ പിവൈപിഎ - സൺ‌ഡേ സ്കൂൾ  സംയുക്ത സംസ്ഥാന സമ്മേളനം എന്നിവ നടക്കും. 
ഞായർ രാവിലെ 9 മുതൽ കർതൃമേശയും  സംയുക്ത സഭായോഗവും നടക്കും. 

പാസ്റ്റർ ലോർഡ്സൺ ആന്റണി , സിസ്റ്റർ പെർസിസ് ജോൺ എന്നിവർ ഗാനശുശ്രൂഷയിൽ ആരാധനയ്ക്ക് നേതൃത്വം നല്കും. 
  
പാസ്റ്റർമാരായ എബ്രഹാം ജോർജ് (വൈസ് പ്രസിഡൻറ്), ഡാനിയേൽ  കൊന്നതിൽകുന്നതിൽ (സെക്രട്ടറി), രാജു ആനിക്കാട് (ജോ. സെക്രട്ടറി), ജെയിംസ് ജോർജ് (ജോ.സെക്രട്ടറി), പി.എം. ഫിലിപ്പ് (ട്രഷറർ) എന്നിവർ നേതൃത്വം നൽകും.

പാസ്റ്റർമാരായ ജിമ്മി കുര്യാക്കോസ്, ജോസ് വർഗീസ് (ജന. ജോ. കൺവീനേഴ്‌സ്), ജോർജ് തോമസ്  വടക്കഞ്ചേരി, പി.വി. മാത്യു (ജന. ജോ. കോർഡിനേറ്റേഴ്‌സ്), സാബു തോമസ് (ഫിനാൻസ്), സ്റ്റേറ്റ് കൗൺസിൽ മെമ്പർമാരായ പാസ്റ്റർ റെജി ഗോവിന്ദാപുരം, എബ്രഹാം വടക്കേത്ത്, വിൻസെന്റ് തോമസ് തുടങ്ങിയവരുടെ നേതൃത്വത്തിൽ  വിപുലമായ കമ്മിറ്റി പ്രവർത്തിച്ചു വരുന്നു.

Advertisement