ബുദ്ധിമുട്ടനുഭവിക്കുന്നവർക്ക് സഹായമെത്തിക്കാൻ ആഹ്വാനവുമായി ഐ.പി.സി കേരളാ സ്റ്റേറ്റ്

0
919

തിരുവല്ല: കൊറോണ പ്രതിസന്ധിയിൽ ഒട്ടേറെ നിയന്ത്രണങ്ങൾ വന്നതോടെ സഭകളിലെ ശുശ്രൂഷകന്മാരും വിശ്വാസികളും നാട്ടുകാരും ജീവസന്ധാരണത്തിനായി ഏറെ ബുദ്ധിമുട്ട് അനുഭവിക്കുന്നതിനാൽ സാമ്പത്തിക ശേഷിയുള്ള സഭകളും സഭാ ശുശ്രൂഷകന്മാരും വിശ്വാസികളും സഹായഹസ്തവുമായി മുന്നിട്ടിറങ്ങണമെന്ന് ഐ.പി.സി കേരളാ സ്റ്റേറ്റ് കൗൺസിൽ എക്സിക്യൂട്ടീവ്സ് അഭ്യർത്ഥിച്ചു. കഴിഞ്ഞ ദിവസം കൗൺസിൽ ഓഫീസിൽ നിന്നും പ്രസിദ്ധീകരിച്ച അഭ്യർത്ഥന സർക്കുലർ(Ref. No. IPKL/4637/2020) എല്ലാ ശുശ്രുഷകന്മാരും സഭാ ഭാരവാഹികളും കാര്യഗൗരവ്വമായി ഏറ്റെടുക്കണമെന്നും സ്റ്റേറ്റ് സെക്രട്ടറി പാസ്റ്റർ ഷിബു നെടുവേലിൽ അഭ്യർത്ഥിച്ചു. ഇക്കാര്യം ഏറ്റെടുത്ത് സഹായങ്ങൾ എത്തിച്ച് മാതൃകാപരമായി പ്രവർത്തിച്ച സെൻറർ ശുശ്രൂഷകന്മാരെയും സഭകളെയും എക്സിക്യൂട്ടീവ്സ് അഭിനന്ദിച്ചു.

ഉൾപ്രദേശങ്ങളിൽ പ്രവർത്തിക്കുന്ന സാമ്പത്തിക ശേഷി കുറഞ്ഞ സഭകളിലെ ശുശ്രൂഷകന്മാരെയും അന്നാട്ടിലെ പാവപ്പെട്ട കുടുംബങ്ങളെയും സംരക്ഷിക്കേണ്ട ചുമതല നമുക്കുണ്ടെന്നും ഭാരവാഹികൾ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here