ഐപിസി കൊല്ലം സൗത്ത് സെൻ്റർ കൺവൻഷൻ സെപ്.19 മുതൽ
വാർത്ത:പാസ്റ്റർ എം.മനു
കൊല്ലം: ഇൻഡ്യാ പെന്തെകോസ്ത് ദൈവസഭ കൊല്ലം സൗത്ത് സെൻ്ററിൻ്റെ സുവിശേഷ മഹായോഗവും സംഗീത വിരുന്നും സെപ്റ്റംമ്പർ 19 മുതൽ 21 വരെ കൊല്ലം ജവഹർ ബാലഭവനിൽ നടക്കും.
ഐപിസി സൗത്ത് സെൻ്റർ സ്ഥാപക പ്രസിഡൻ്റ് പാസ്റ്റർ ജോൺ റിച്ചാർഡ്സ് ഉദ്ഘാടനം ചെയ്യും. പാസ്റ്റർമാരയ സണ്ണി കുര്യൻ (വാളകം), വർഗ്ഗീസ് ഏബ്രഹാം (റാന്നി), ഫിലിപ്പ് പി തോമസ് എന്നിവർ പ്രസംഗിക്കും.
ഗിലയാദ് മ്യൂസിക് (പുനലൂർ) ഗാനശുശ്രൂഷകൾക്കു നേതൃത്വം നല്കും. 22ന് ഞായറാഴ്ച്ച സംയുക്ത ആരാധനയും കർത്തൃമേശയും കൊല്ലം ജവഹർ ബാലഭവനിൽ നടക്കും.