ഐപിസി കോന്നി സെൻ്റർ കൺവൻഷൻ  ഫെബ്രു. 6 മുതൽ

ഐപിസി കോന്നി സെൻ്റർ കൺവൻഷൻ  ഫെബ്രു. 6 മുതൽ

വാർത്ത: സുരേഷ് പി സാം

കോന്നി: ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭ കോന്നി സെൻ്ററിൻ്റെ 21-ാം മത് കൺവൻഷൻ  ഫെബ്രുവരി 6 മുതൽ 9 വരെ കോന്നി അതുല്യാ ഗാർഡൻസിൽ നടക്കും. 

ഐപിസി കോന്നി സെൻ്റർ ശുശ്രൂഷകൻ പാസ്റ്റർ സാംകുട്ടി ജോൺ ചിറ്റാറിൻ്റെ അദ്ധ്യക്ഷതയിൽ സെൻ്റർ സ്പോൺസർ ഡയറക്ടർ പാസ്റ്റർ ഏബ്രഹാം ഈശ്ശോ ഉദ്ഘാടനം ചെയ്യും. പാസ്റ്റർമാരായ രാജു മേത്ര, പ്രിൻസ് തോമസ് റാന്നി, കെ.ജെ തോമസ് കുമളി, ഡോ.വർക്കി ഏബ്രഹാം കാച്ചാണത്ത് (ഐപിസി ജനറൽ ജോയിൻ സെക്രട്ടറി), പാസ്റ്റർ സി.സി ഏബ്രഹാം, പാസ്റ്റർ പി.എം ശാമുവേൽ, സിസ്റ്റർ ജിജി അനിയൻ എന്നിവർ  പ്രസംഗിക്കും.

ഫെബ്രുവരി 7 (വെള്ളി) രാവിലെ 10 മുതൽ വുമൺസ് ഫെലോഷിപ്പ് (സോദരി സമാജം) വാർഷിക സമ്മേളനവും, ഫെബ്രുവരി 8 (ശനി) പകൽ 10 മുതൽ സൺഡേസ്കൂൾ, പി. വൈ.പി.എ വാർഷിക സമ്മേളനവും നടക്കും.

ഫെബ്രുവരി 9 ഞായർ രാവിലെ 8 മുതൽ നടക്കുന്ന സംയുക്ത ആരാധനയിൽ പാസ്റ്റർ സാംകുട്ടി ജോൺ തിരുവത്താഴ ശുശ്രൂഷയ്ക്കു നേതൃത്വം നൽകും. സംഗീത ശുശ്രൂഷകൾക്ക് ജെറുസലേം വോയ്സ് ഏഴംകുളം, നേതൃത്വം നൽകും.

സെൻ്റർ വൈസ് പ്രസിഡന്റ് പാസ്റ്റർ പി.സി ശാമുവേൽ, സെക്രട്ടറി സുജേഷ്.പി.സാം, ജോയിൻ സെക്രട്ടറി സി കെ.ശമുവേൽ, ട്രഷറർ വി.എം.ജോൺ വല്യത്ത് എന്നിവർ നേതൃത്വം നൽകും.

പബ്ലിസിറ്റി കൺവീനറായി പാസ്റ്റർ ചെറിയാൻ ജോൺ പ്രവർത്തിക്കുന്നു.