ഐപിസി കൊട്ടാരക്കര മേഖല കൺവൻഷൻ ജനു.1 മുതൽ 5 വരെ; സബ് കമ്മറ്റി രൂപീകരിച്ചു
വാർത്ത: പാസ്റ്റർ ബോബൻ ക്ലീറ്റസ് (പബ്ലിസിറ്റി കൺവീനർ)
കൊട്ടാരക്കര: ഇന്ത്യാ പെന്തെക്കോസ്ത് ദൈവസഭ കൊട്ടാരക്കര മേഖല 64-മത് കൺവൻഷൻ 2025 ജനുവരി1 ബുധൻ മുതൽ 5 ഞായർ വരെ കൊട്ടാരക്കര പുലമൺ ബേർശേബ മേഖല കൺവൻഷൻ ഗ്രൗണ്ടിൽ നടക്കും. വിപുലമായ ഒരുക്കങ്ങളുടെ ഭാഗമായി സബ് കമ്മറ്റികൾ രൂപീകരിച്ചു.
മേഖല പ്രസിഡൻ്റ് പാസ്റ്റർ ബഞ്ചമിൻ വർഗീസ് ഉദ്ഘാടനം ചെയ്യും. പൊതുസമ്മേളനം, ബൈബിൾ ക്ലാസ്, ഉപവാസ പ്രാർത്ഥനകൾ, ഉണർവ്വ് യോഗങ്ങൾ, ശുശ്രൂഷക സമ്മേളനം, പുത്രിക സംഘടനകളുടെ വാർഷികം യോഗങ്ങൾ എന്നിവ വിവിധ സെക്ഷനുകളിൽ നടക്കും.
പാസ്റ്റർ ബെഞ്ചമിൻ വർഗീസ് (പ്രസിഡൻ്റ്), പാസ്റ്റർ സാം ജോർജ്ജ് (വർക്കിങ്ങ് പ്രസിഡൻ്റ്), പാസ്റ്റർ ജോൺ റിച്ചാർഡ്, പാസ്റ്റർ കുഞ്ഞുമോൻ വർഗീസ്, പാസ്റ്റർ എ. ഒ തോമസുകുട്ടി, പാസ്റ്റർ കുഞ്ഞപ്പൻ സി വർഗീസ് എന്നിവർ വൈസ് പ്രസിഡൻ്റ് മാരായും, ജെയിംസ് ജോർജ്ജ് (സെക്രട്ടറി), പി.എം ഫിലിപ്പ് ( ട്രഷറാർ), പാസ്റ്റർ ഷിബു ജോർജ്ജ്, ഫിന്നി പി മാത്യു എന്നിവർ ജോയിൻ്റ് സെക്രട്ടറിമാരായും പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു.
കൺവൻഷൻ്റെ നടത്തിപ്പിനായി വിവിധ സബ് കമ്മറ്റികളെ തിരഞ്ഞെടുത്തു.
പ്രയർ: പാസ്റ്റർ തങ്കച്ചൻ ജോർജ്ജ്, ഫിനാൻസ്: പി.എം ഫിലിപ്പ്, ജോയിൻ്റ് കൺവീനർ : റോയി അലക്സ്, പബ്ലിസിറ്റി: പാസ്റ്റർ ബോബൻ ക്ലീറ്റസ് , പന്തൽ : ഗീവർഗീസ്, ഫുഡ് : റോബിൻ RR, ലെറ്റ് ആൻ്റ് സൗണ്ട് : സാംസൺ പാളക്കോണം, വോളൻ്റിയേഴ്സ് : പാസ്റ്റർ മനു, വിജിലൻസ്: പാസ്റ്റർ ബിജു പനംതോപ്പ്, അക്കോമഡേഷൻ : പാസ്റ്റർ വി.റ്റി ജയിംസ്, സീറ്റിങ്ങ് അറേഞ്ച്മെൻ്റ്സ് : പാസ്റ്റർ ജി. തോമസുകുട്ടി, ലോഡ്സപ്പർ : പാസ്റ്റർ വിത്സൺ പി എബ്രഹാം, മ്യൂസിക്ക് : കൊച്ചുമോൻ കൊട്ടാരക്കര, സോങ്ങ് ബുക്ക് : ജോജി കൃപ, മീഡിയ: പാസ്റ്റർ ബിജുമോൻ കിളിവയൽ, സേഫ്റ്റി ആൻ്റ് ലീഗൽ : ഇവാ. ഷിബിൻ ജി ശാമുവേൽ
പ്രവർത്തനങ്ങളിലും സംഘടനാ മികവിലും ഏറെ മുന്നിൽ നില്ക്കുന്ന കൊട്ടാരക്കര മേഖല ഐപിസി യുടെ ആദ്യത്തെ മേഖലയാണ്.