കൊട്ടാരക്കര കൺവൻഷൻ ഒരുക്കങ്ങളായി; ജനു.1 മുതൽ
വാർത്ത: പാസ്റ്റർ ബോബൻ ക്ലീറ്റസ് (പബ്ലിസിറ്റി കൺവീനർ)
കൊട്ടാരക്കര: ഐപിസിയുടെ പ്രശസ്തമായ കൊട്ടാരക്കര മേഖല കൺവൻഷനു ഒരുക്കങ്ങളായി. 64 - മത് വാർഷിക കൺവൻഷനു വിവിധ തലത്തിലുള്ള ക്രമീകരണങ്ങൾക്കായി . വിപുലമായ കമ്മിറ്റിയേയും തിരഞ്ഞെടുത്തു.
ജനുവരി 1ബുധൻ മുതൽ 5 ഞായർ വരെ കൊട്ടാരക്കര പുലമൺ ബേർശേബ മേഖല കൺവൻഷൻ ഗ്രൗണ്ടിൽ നടക്കും. മേഖല പ്രസിഡൻ്റ് പാസ്റ്റർ ബഞ്ചമിൻ വർഗീസ് ഉദ്ഘാടനം ചെയ്യും. പാസ്റ്റർമാരായ രാജുമേത്ര, അനിഷ് കൊല്ലം, ബാബു ചെറിയാൻ, ഷിബിൻ ജി. സാമുവേൽ, കെ.ജെ തോമസ് കുമളി, ഷാജി ഡാനിയേൽ, ഷിബു തോമസ്, സാം ജോർജ് എന്നിവർ പ്രസംഗിക്കും.
ശുശ്രുഷക സമ്മേളനത്തിൽ പാസ്റ്റർ ഫിലിപ്പ് പി. തോമസ്, പാസ്റ്റർ എബി പീറ്റർ എന്നിവർ ക്ലാസുകൾ നയിക്കും. പകൽ യോഗങ്ങളിൽ അനുഗ്രഹിതരായ മറ്റു പ്രസംഗകരും ദൈവവചനം ശുശ്രൂഷിക്കും.
പൊതുസമ്മേളനം, ബൈബിൾ ക്ലാസ്, ഉപവാസ പ്രാർത്ഥനകൾ, ഉണവ്വ് യോഗങ്ങൾ, ശുശ്രൂഷക സമ്മേളനം പുത്രിക സംഘടനകളുടെ വാർഷികം യോഗങ്ങൾ എന്നിവ വിവിധ സെക്ഷനുകളിൽ നടക്കും.
ഞായറാഴ്ച തിരുമേശ ശുശ്രൂഷയോടും സംയുക്ത ആരാധയോടും കൺവൻഷൻ സമാപിക്കും. മേഖല കൺവൻഷൻ ക്വയർ ഗാനങ്ങൾ ആലപിക്കും.
പാസ്റ്റർ ബെഞ്ചമിൻ വർഗീസ് (പ്രസിഡൻ്റ്), പാസ്റ്റർ സാം ജോർജ്ജ് (വർക്കിങ്ങ് പ്രസിഡൻ്റ്), പാസ്റ്റർ ജോൺ റിച്ചാർഡ്, പാസ്റ്റർ കുഞ്ഞുമോൻ വർഗീസ്, പാസ്റ്റർ എ.ഒ തോമസുകുട്ടി, പാസ്റ്റർ കുഞ്ഞപ്പൻ സി വർഗീസ് (വൈസ് പ്രസിഡൻ്റുമാർ), ജെയിംസ് ജോർജ്ജ് (സെക്രട്ടറി), പി. എം ഫിലിപ്പ് (ട്രഷറാർ), പാസ്റ്റർ ഷിബു ജോർജ്ജ്, ഫിന്നി പി മാത്യു (ജോയിൻ്റ് സെക്രട്ടറിമാർ) എന്നിവർ നേതൃത്വം നൽകും.
വിവിധ സബ് കമ്മറ്റികൾ:
പ്രയർ : പാസ്റ്റർ തങ്കച്ചൻ ജോർജ്ജ്. ഫിനാൻസ്: പി.എം ഫിലിപ്പ്. റോയി അലക്സ് (ജോ.കൺവീനർ). പബ്ലിസിറ്റി: പാസ്റ്റർ ബോബൻ ക്ലീറ്റസ്. പന്തൽ: ഗീവർഗീസ്. ഫുഡ് : റോബിൻ ആർ.ആർ.
ലെറ്റ് & സൗണ്ട് : സാംസൺ പാളക്കോണം. വോളൻ്റിയേഴ്സ് : പാസ്റ്റർ മനു. വിജിലൻസ്: പാസ്റ്റർ ബിജു പനംതോപ്പ്. അക്കോമഡേഷൻ : പാസ്റ്റർ വി.റ്റി ജയിംസ്. സീറ്റിങ്ങ് അറേഞ്ച്മെൻ്റ്സ് : പാസ്റ്റർ ജി. തോമസുകുട്ടി. ലോഡ്സപ്പർ : പാസ്റ്റർ വിത്സൺ പി എബ്രഹാം. മ്യൂസിക്ക്: കൊച്ചുമോൻ കൊട്ടാരക്കര. സോങ്ങ് ബുക്ക് : ജോജി കൃപ. മീഡിയ: പാസ്റ്റർ ബിജുമോൻ കിളിവയൽ. സേഫ്റ്റി ആൻ്റ് ലീഗൽ: ഇവാ. ഷിബിൻ ജി ശാമുവേൽ.
ഐപിസി യുടെ ആദ്യത്തെ മേഖലയാണ് കൊട്ടാരക്കര. വിവിധ പ്രവർത്തനങ്ങളിലും സംഘടനാ മികവിലും ശ്രദ്ധേയമായ പ്രവർത്തനങ്ങൾ ചെയ്യുന്ന ഐപിസി കൊട്ടാരക്കര മേഖലയുടെ കീഴിൽ 400 ലേറെ സഭകൾ ഉണ്ട്.