ഐപിസി കോട്ടയം സോണൽ ഭാരവാഹികൾ

കോട്ടയം: ഐപിസി കോട്ടയം സോണൽ ഭാരവാഹികളെ ഞായറാഴ്ച കോട്ടയം സീയോൻ ടാബർനാക്കളിൽ നടന്ന പൊതുയോഗത്തിൽ ഐക്യകണ്ഠേന തെരഞ്ഞെടുത്തു. പ്രസിഡന്റ് പാസ്റ്റർ പി.എ മാത്യു, സെക്രട്ടറി പാസ്റ്റർ സൂധീർ വറുഗീസ്, ട്രഷറാർ ബെന്നി പുള്ളോലിക്കൽ, വൈസ് പ്രസിഡന്റ്മാർ പാസ്റ്റർ വറുഗീസ് കോശി, പാസ്റ്റർ തോമസ് മാത്യു ചാരുവേലി, പാസ്റ്റർ വറുഗീസ് മത്തായി,പാസ്റ്റർ മാത്യു പി. ഡേവിഡ്, ജോയിന്റ് സെക്രട്ടറിമാർ പാസ്റ്റർ ഈ .റ്റി. കുഞ്ഞുമോൻ, ജേക്കബ് അറുമംഗലം, ഗ്ലാഡ്സൺ ജയിക്കബ്, ജോയിമോൻ റ്റി.ഡി , പി.ജെ തങ്കച്ചൻ എന്നീ ഭാരവാഹികൾ ഉൾപ്പെടെ 42 അംഗ കമ്മറ്റിയെയും തെരഞ്ഞെടുത്തു. പാസ്റ്റർ ഫിന്നി കുരുവിള തെരഞ്ഞെടുപ്പ് കമ്മീഷനറായിട്ട് പ്രവർത്തിച്ചു. ഡോ ജോർജ് മാത്യു മുഖ്യ സന്ദേശം നൽകി.
Advertisement