ഐപിസി കോഴിക്കോട് സെന്ററിന് പുതിയ ഭരണസമിതി
കോഴിക്കോട്: ഐപിസി കോഴിക്കോട് സെന്റർ 2024 - 25 വർഷത്തേക്കുള്ള ഭരണ സമിതിയെ തിരഞ്ഞെടുത്തു. പാസ്റ്റർ ബാബു എബ്രഹാം (പ്രസിഡണ്ട്), പാസ്റ്റർ എ.ഇ. ജോർജ് (വൈസ്പ്രസിഡണ്ട് ), പാസ്റ്റർ പി.സി. മാത്യു (സെക്രട്ടറി & ട്രഷാർ), മോനി തോമസ് (ജോ.സെക്രട്ടറി) ജെയ്സൺ റ്റി.എസ് (പബ്ളിസിറ്റി കൺവീനർ) എന്നിവരെ തിരഞ്ഞെടുത്തു. കൂടാതെ കമ്മറ്റി അംഗങ്ങളായി പാസ്റ്റർ പി.പി. തമ്പി, പാസ്റ്റർ ജോയികുട്ടി, ശശികുമാർ, ഇവാഞ്ചലിസം ബോർഡ് ചെയർമാൻ ജേക്കബ് ജോൺ, സണ്ടേസ്ക്കൂൾ- പിവൈപിഎ പ്രെസിഡന്റായി ജേക്കബ് ജോൺ (അത്തിപ്പാറ) ,പ്രയർ കൺവീനറായി പാസ്റ്റർ പി.പി തമ്പി എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു.
Advertisement