ഐപിസി കോട്ടയം നോർത്ത് - സൗത്ത് സംയുക്ത മാസയോഗം ആഗസ്റ്റ് 15ന്

ഐപിസി കോട്ടയം നോർത്ത് - സൗത്ത്  സംയുക്ത മാസയോഗം ആഗസ്റ്റ് 15ന്

കോട്ടയം: ഐപിസി കോട്ടയം നോർത്ത് - സൗത്ത് സെന്ററുകളുടെ സംയുക്ത മാസയോഗം ആഗസ്റ്റ് 15ന് രാവിലെ 9.30 മുതൽ ഐപിസി കോട്ടയം തീയോളജിക്കൽ സെമിനാരിയിൽ നടക്കും. കോർഡിനേഷൻ സെക്രട്ടറി പാസ്റ്റർ കെ.യു. ജോൺ അധ്യക്ഷത വഹിക്കും. പാസ്റ്റർ സന്തോഷ് മാത്യു (ഐപിസി കാസർഗോഡ് സെന്റർ ശുശ്രൂഷകൻ) മുഖ്യ സന്ദേശം നൽകും. ഇവാ. എം.ജി. മാത്യു (ബിജു) മണിപ്പുർ അനുഭവങ്ങൾ വിവരിക്കും.  കോട്ടയം സൗത്ത് സെന്റർ പാസ്റ്റർ ജോയി ഫിലിപ്പ് സമാപന സന്ദേശവും നൽകും. 

പാസ്റ്റർമാരായ പാസ്റ്റർ പി.റ്റി. അലക്സാണ്ടർ, പാസ്റ്റർ സുധീർ വറുഗീസ്, വിൻസി ജി. ഫിലിപ്പ്, ഐപ്പ് സി കുര്യൻ, കുര്യൻ ജോസഫ് , തോമസ് ഫിന്നി , ബെന്നി പുള്ളോലിക്കൽ , ജോൺസൺ സി. ജോസഫ് , ഗ്ലാഡ്സൺ ജേക്കബ്, ജോൺ മാത്യു  തുടങ്ങിയ സെന്റർ കൗൺസിൽ അംഗങ്ങൾ നേതൃത്വം നൽകും.