ഐപിസി ശാലേം ചാന്നാനിക്കാട് സഭയുടെ പാഴ്‌സണേജ് സമർപ്പണം സെപ്റ്റം. 9 നാളെ

ഐപിസി ശാലേം ചാന്നാനിക്കാട് സഭയുടെ പാഴ്‌സണേജ് സമർപ്പണം സെപ്റ്റം. 9 നാളെ

കോട്ടയം: ഐപിസി കോട്ടയം സൗത്ത് സെന്റര്‍ മാസയോഗവും പാഴ്‌സണേജ് സമര്‍പ്പണവും സെപ്റ്റംബര്‍ 9 ശനിയാഴ്ച രാവിലെ 9 മണി മുതല്‍ 12.30 വരെ ചാന്നാനിക്കാട് ഐപിസി ശാലേം സഭയില്‍ വച്ച് നടക്കും. പാഴ്‌സണേജ് സമര്‍പ്പണശുശ്രൂഷ സെന്റര്‍ മിനിസ്റ്റര്‍ പാസ്റ്റര്‍ ജോയി ഫിലിപ്പ് നിര്‍വ്വഹിക്കും. പാസ്റ്റര്‍മാരായ സുധീര്‍ വര്‍ഗീസ്, വിന്‍സി ജി. ഫിലിപ്പ്, ഗ്ലാഡ്‌സണ്‍ ജേക്കബ്ബ് തുടങ്ങിയവര്‍ പങ്കെടുക്കും. പാസ്റ്റര്‍ ബിജോയ് ജോസഫ് സഭാശുശ്രൂഷകനായി പ്രവര്‍ത്തിക്കുന്നു.


വാര്‍ത്ത: മാത്യു കിങ്ങിണിമറ്റം