ഐപിസി ആലപ്പുഴ ഈസ്റ്റ് സെൻ്റർ കൺവൻഷൻ ഫെബ്രു. 5 മുതൽ
വാർത്ത: പാസ്റ്റർ ഷാജി വർഗ്ഗീസ് (പബ്ലിസിറ്റി കൺവീനർ)
കായംകുളം: ഐപിസി ആലപ്പുഴ ഈസ്റ്റ് ഡിസ്ട്രിക്ടിൻ്റെ 51-ാമത് വാർഷിക കൺവൻഷൻ (വിടുതൽ -2025) ഫെബ്രുവരി 5 ബുധൻ മുതൽ 9 ഞായർ വരെ കായംകുളം ഫെയ്ത്‌ത് വർഷിപ്പ് സെൻ്റർ ഗ്രൗണ്ടിൽ (DYSP ഓഫീസിനു സമീപം) നടക്കും.
ഡിസ്ട്രിക്ട് ശുശ്രൂഷകൻ പാസ്റ്റർ ബി. മോനച്ചൻ കായംകുളം ഉദ്ഘാടനം ചെയ്യുന്ന കൺവൻഷനിൽ പാസ്റ്റർമാരായ ബാബു ചെറിയാൻ, അനീഷ് ഏലപ്പാറ, ഷാജി എം. പോൾ, പി.സി. ചെറിയാൻ, ഫെയ്ത്ത് ബ്ലസ്സൻ, ഷിബു നെടുവേലിൽ തുടങ്ങിയവർ പ്രസംഗിക്കും. കൊട്ടാരക്കര ഹെവൻലി ബീറ്റ്സ് ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നൽകും.
സോദരീ സമാജ വാർഷിക സമ്മേളനം, സണ്ടേസ്‌കൂൾ പി.വൈ.പി.എ. സംയുക്ത സമ്മേളനം, ഉപവാസ പ്രാർത്ഥന, ശുശ്രൂഷക സമ്മേളനം എന്നിവ വിവിധ ദിവസങ്ങളിൽ നടക്കും. ഫെബ്രുവരി 9 ഞായറാഴ്‌ച സംയുക്ത സഭായോഗവും കർത്തൃമേശ ശുശ്രൂഷയും നടക്കും.
പാസ്റ്റർ എം.ഒ. ചെറിയാൻ, പാസ്റ്റർ റെജി ചെറിയാൻ, കെ.ജെ. മാത്തുക്കുട്ടി, ഡി.എച്ച്. എഡിസൻ എന്നിവർ നേതൃത്വം നൽകും. പാസ്റ്റർ ഷാജി വർഗ്ഗീസ്, പാസ്റ്റർ ആമോസ് തോമസ് എന്നിവർ പബ്ലിസിറ്റി കൺവീനേഴ്‌സായി പ്രവർത്തിക്കുന്നു.