ഐപിസി മഹാരാഷ്ട്ര ഹെഡ്ക്വാർട്ടേഴ്‌സ് മന്ദിര സമർപ്പണം ഡിസംബർ 28ന്

ഐപിസി മഹാരാഷ്ട്ര ഹെഡ്ക്വാർട്ടേഴ്‌സ് മന്ദിര സമർപ്പണം ഡിസംബർ 28ന്

മുംബൈ: ഐപിസി മഹാരാഷ്ട്ര സ്റ്റേറ്റും പൻവേൽ സഭയും സംയുക്തമായി പണികഴിപ്പിച്ച സ്റ്റേറ്റ് ആസ്ഥാനമന്ദിരത്തിന്റെ സമർപ്പണ ശുശ്രൂഷ ഡിസംബർ 28നു ശനിയാഴ്ച രാവിലെ 10നു പ്രസിഡന്റ് പാസ്റ്റർ  പി. എം. ചെറിയാന്റെ നേതൃത്വത്തിൽ നടക്കും. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നു പാസ്റ്റർമാരും വിശ്വാസികളുമടങ്ങിയ വലിയ കൂട്ടം ശുശ്രൂഷകൾക്കും സാക്ഷ്യം വഹിക്കും. പൻവേൽ സഭാഹോൾ, പാഴ്‌സനേജ്, സ്റ്റേറ്റ് കൗൺസിൽ ഓഫീസ്, ബൈബിൾസ്‌കൂൾ ക്ലാസ്‌റൂം, ഡോർമിറ്ററി എന്നിവയടങ്ങിയതാണു കെട്ടിടസമുച്ചയം.

കേവലം 16 സഭകളുമായി 1990ൽ പ്രവർത്തനം ആരംഭിച്ച ഐപിസി മഹാരാഷ്ട്ര സ്റ്റേറ്റിന് ഇന്നു നാനൂറിലധികം പ്രാദേശിക സഭകളുണ്ട്. അനേക വർഷങ്ങളിലെ പ്രാർഥനയുടെയും കഠിനാധ്വാനത്തിന്റെയും ഫലമായി  പണിതീർത്ത ഈ സംരംഭം സംസ്ഥാനത്തെ ഐപിസിയുടെ വ്യാപ്തിക്കു കാരണമായിത്തീരും. സ്വദേശത്തും വിദേശത്തുമുള്ള അനേകരുടെ സഹകരണം നിർമിതിക്കു പിന്നിലുണ്ട്. 
പാസ്റ്റർമാരായ കെ. എം. വർഗീസ് (വൈസ്പ്രസിഡന്റ്),  കെ. എ. മാത്യു (സെക്രട്ടറി), പി. ജോയി (മുൻ പ്രസിഡന്റ്), പി. ജെ. രാജു (ലോക്കൽ ശുശ്രൂഷകൻ) തുടങ്ങിയവർ ക്രമീകരണങ്ങൾക്കു നേതൃത്വം നൽകും.

Advertisement