ഐ.പി.സി മലബാർ മേഖലാ കൺവൻഷൻ: കാസർകോട്ടിൽ ജനു.30 മുതൽ;ഒരുക്കങ്ങളായി

0
500

പെരിന്തൽമണ്ണ:  ഐ.പി.സി മലബാർ മേഖലാ കൺവൻഷൻ കാസർകോഡ് ജില്ലയിലെ ചെറുവത്തൂരിൽ 2020 ജനു.30 മുതൽ ഫെബ്രു.2 വരെ നടക്കും.. ജൂലൈ 11 ന് ഐ.പി.സി പെരിന്തൽമണ്ണ സഭയിൽ കൂടിയ മേഖലാ മീറ്റിംഗിൽ വൈസ് പ്രസിഡണ്ട് പാസ്റ്റർ സന്തോഷ് മാത്യു അദ്ധ്യക്ഷനായിരുന്നു. കൺവൻഷനോടനുബന്ധിച്ച് ജനുവരി ജനു. 31 ന് മലബാർ മേഖലാ ശുശ്രൂഷകാ സമ്മേളനവും സുവിശേഷ റാലിയും വിവിധ പദ്ധതികളുടെയും ചാരിറ്റി പ്രവർത്തനങ്ങളുടെയും ഉദ്ഘാടനവും നടക്കും. മേഖലാ സെക്രട്ടറി പാസ്റ്റർ ബിജോയ് കുര്യാക്കോസ് പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. മേഖലാ പ്രസിഡണ്ട് വിദേശത്ത് ആയതിനാൽ വൈസ് പ്രസിഡണ്ട് പാസ്റ്റർ സന്തോഷ് മാത്യുവിനു പ്രവർത്തന ചുമതലകൾ നല്കി.

LEAVE A REPLY

Please enter your comment!
Please enter your name here