ഐപിസി മലപ്പുറം മേഖല വുമൺസ് ഫെലോഷിപ്പ്: പുതിയ പ്രവർത്തന പദ്ധതികൾക്ക് തുടക്കമായി

ഐപിസി മലപ്പുറം മേഖല വുമൺസ് ഫെലോഷിപ്പ്: പുതിയ പ്രവർത്തന പദ്ധതികൾക്ക് തുടക്കമായി

വാർത്ത: പാസ്റ്റർ സുഭാഷ് കെ.ടി. നിലമ്പൂർ

നിലമ്പൂർ : വിവിധ പ്രവർത്തന പദ്ധതികൾക്ക് തുടക്കം കുറിച്ച് ഐപിസി മലപ്പുറം മേഖല വുമൺസ് ഫെലോഷിപ്പിൻ്റെ പ്രവർത്തനങ്ങൾക്ക് തുടക്കമായി. ജൂലൈ 16 ന് പാലുണ്ട ന്യൂ ഹോപ്പ് ബൈബിൾ കോളേജിൽ നടന്ന സമ്മേളനത്തിൽ മേഖല പ്രസിഡൻ്റ് ഏലിയാമ്മ ജാർളി അദ്ധ്യക്ഷത വഹിച്ചു.

ഐപിസി മലബാർ മേഖല പ്രസിഡൻ്റ് പാസ്റ്റർ ജോൺ ജോർജ് ഉദ്ഘാടനം നിർവഹിച്ചു. മേഖല സെക്രട്ടറി സാലി പുന്നൂസ് സ്വാഗതം പറഞ്ഞു.

വൈസ് പ്രസിഡൻ്റ് ബെൻസി ബിജോയ് സങ്കീർത്തനം വായിച്ചു. വുമൺസ് ഫെലോഷിപ്പിൻ്റെ മേഖല ഭാരവാഹികൾക്കായി ഐപിസി മഞ്ചേരി സെൻ്റർ മിനിസ്റ്റർ പാസ്റ്റർ കെ.സി. ഉമ്മൻ അനുഗ്രഹ പ്രാർത്ഥന നടത്തി. 

വുമൺസ് ഫെലോഷിപ്പ് സംസ്ഥാന പ്രസിഡൻ്റ് ആനി തോമസ്, ഐപിസി മലബാർ മേഖലാ സെക്രട്ടറി പാസ്റ്റർ ബിജോയ് കുര്യാക്കോസ് എന്നിവർ മുഖ്യവചന ശുശ്രൂഷ നിർവഹിച്ചു.

വിധവാ സഹായത്തിന് അർഹയായ സഹോദരിക്ക് ഐപിസി കുവൈറ്റ് സഭയുടെ സഹായം സാറാമ്മ ജോർജ് വിതരണം ചെയ്തു.

ഐപിസി നിലമ്പൂർ നോർത്ത് സെൻ്റർ സെക്രട്ടറി പാസ്റ്റർ തോമസ് കെ. വർഗീസ് പ്രാർത്ഥനയ്ക്ക് നേതൃത്വം നല്കി. ലിഷാ കാതേട്ടിൻ്റെ നേതൃത്വത്തിലുള്ള ടീം ഗാനശുശ്രൂഷ നിർവഹിച്ചു

സജി മത്തായി കാതേട്ട് (ഐപിസി സ്റ്റേറ്റ് കൗൺസിൽ മെമ്പർ) ജയിംസ് വർക്കി (ഐപിസി ജനറൽ കൗൺസിൽ മെമ്പർ) പാസ്റ്റർ ഇ. വി. ഷെൽബി(നിലമ്പൂർ നോർത്ത് സെൻ്റർ വൈസ് പ്രസിഡന്റ്), സിസ്റ്റർ ലിസി വർഗ്ഗീസ് (കേരള സ്റ്റേറ്റ് വിമൻസ് ജോയിൻ്റ് സെക്രട്ടറി) പാസ്റ്റർ സി.സി. ബാബു (ഐപിസി പൊന്നാനി സെൻ്റർ ശുശ്രൂഷകൻ) എന്നിവർ ആശംസകൾ അറിയിച്ചു. മേഖല ട്രഷറാർ സിസ്റ്റർ ഓമന സജി കൃതജ്ഞത പറഞ്ഞു.  അടുത്ത നാലു വർഷത്തെ (2024-2028) പ്രവർത്തന പദ്ധതികൾ മേഖലാ പ്രസിഡൻ്റ് ഏലിയാമ്മ ജാർളി അവതരിപ്പിച്ചു.

മേഖല ഭാരവാഹികളായ പ്രസിഡൻ്റ് സിസ്റ്റർ ഏലിയാമ്മ ജാർളി, വൈസ് പ്രസിഡന്റ് സിസ്റ്റർ ബെൻസി ബിജോയ്, സെക്രട്ടറി സിസ്റ്റർ സാലി പുന്നൂസ് ജോയിൻ്റ് സെക്രട്ടറി സിസ്റ്റർ ലിഷ കാതേട്ട്, ട്രഷറാർ സിസ്റ്റർ ഓമന സജി എന്നിവരടങ്ങിയ മേഖല കമ്മിറ്റിയാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നല്കുന്നത്.

Advertisement