ഐപിസി മല്ലപ്പള്ളി സെൻ്റർ അധ്യാപക സെമിനാർ സെപ് .17 ന്

ഐപിസി മല്ലപ്പള്ളി സെൻ്റർ അധ്യാപക സെമിനാർ സെപ് .17 ന്

മല്ലപ്പള്ളി: ഐപിസി സൺഡേ സ്കൂൾസ് അസോസിയേഷൻ മല്ലപ്പള്ളി ഡിസ്ട്രിക്ടിന്റെ ആഭിമുഖ്യത്തിൽ അധ്യാപക സെമിനാർ സെപ്തംബർ 17 ചൊവ്വാ രാവിലെ 9.30 മുതൽ മല്ലപ്പള്ളി സിയോൻപുരം ഹാളിൽ നടക്കും.

ഐ പി സി മല്ലപ്പള്ളി ഡിസ്ട്രിക്ട് മിനിസ്റ്റർ പാസ്റ്റർ കെ. വി. ചാക്കോ ഉദ്ഘാടനം ചെയ്യും. പാസ്റ്റർ ടി. ലാലു അദ്ധ്യക്ഷത വഹിക്കും. ഡോ. സുമ ആൻ നൈനാൻ  ക്ലാസ്സെടുക്കും.

സൺഡേ സ്കൂൾ അധ്യാപകദിനത്തോടനുബന്ധിച്ച് 10 വർഷങ്ങൾക്ക് മേൽ അധ്യാപന ശുശ്രൂഷയിൽ ആയിരിക്കുന്നവരെ മെഡലും സർട്ടിഫിക്കറ്റും നൽകി ആദരിക്കും. സൺഡേസ്കൂൾ ക്വയർ ഗാനങ്ങൾ ആലപിക്കും.

പാസ്റ്റർ ജോയ്ക്കുട്ടി വി പോൾ, പാസ്റ്റർ ജിജി മാമ്മൂട്ടിൽ,  ഇ ജെ ജോൺ, സിസ്റ്റർ അനിത റെജി തുടങ്ങിയവർ നേതൃത്വം നൽകും