ഐപിസി മംഗലാപുരം തീരദേശ സെന്റർ കൺവെൻഷൻ ഡിസം. 6 മുതൽ
മംഗളൂരു: ഐപിസി മംഗളൂരു തീരദേശ സെന്റർ വാർഷിക കൺവെൻഷൻ ഡിസംബർ 6 ,7 തീയതികളിൽ മംഗളൂരു ഐപിസി ശാലോം ഹാളിൽ നടക്കും.
തീരദേശ സെൻ്റർ പ്രസിഡൻ്റ് പാസ്റ്റർ ഷാജി ജോസഫ് ഉദ്ഘാടനം ചെയ്യും. ദിവസവും വൈകിട്ട് 6 മുതൽ നടക്കുന്ന കൺവൻഷനിൽ കർണാടക ഐപിസി വൈസ് പ്രസിഡൻ്റ് പാസ്റ്റർ ജോസ് മാത്യൂ , പാസ്റ്റർ അനീഷ് തോമസ് എന്നിവർ ദൈവവചനം പ്രസംഗിക്കും. കൺവെൻഷൻ ക്വയർ ഗാനങ്ങൾ ആലപിക്കും. കൺവൻഷനിൽ ശനിയാഴ്ച രാവിലെ 10.30 ന് ഉണർവ് യോഗം ഉച്ചയ്ക്ക് 2 ന് പി.വൈ.പി.എ, സൺഡേസ്ക്കൂൾ, സഹോദരീ സമാജം സമ്മേളനം എന്നിവ ഉണ്ടായിരിക്കും.
കൺവെൻഷൻ ജനറൽ കൺവീനറായി പാസ്റ്റർ വിജു ഐ.മാത്യു, പബ്ലിസിറ്റി കൺവീനർ പാസ്റ്റർ ജോബ് ജോൺ എന്നിവർ പ്രവർത്തിക്കുന്നു.
Advertisement