ഐപിസി മണ്ണാർക്കാട് സെന്റർ കൺവൻഷൻ ജനുവരി 21 മുതൽ

0
360

മണ്ണാർകാട്:  ഐപിസി മണ്ണാർക്കാട് സെന്റർ കൺവൻഷൻ ജനുവരി 21 മുതൽ 26 വരെ പഴയന്നൂർ പുത്തിരിത്തറ ബജാജ് ഗ്രൗണ്ടിൽ നടക്കും. ഐപിസി മണ്ണാർക്കാട് ഡിസ്ട്രിക്ട് പാസ്റ്റർ ജെയിംസ് വർഗ്ഗീസ് ഉത്ഘാടനം നിർവഹിക്കും. പാസ്റ്റർമാരായ രാജു മേത്രാ, കെ. കെ മാത്യു , ടോമി ജോസഫ് , റെജിമോൻ വി. ടി , അനീഷ് മാത്യു , സാംകുട്ടി ചാക്കോ നിലമ്പൂർ, പ്രിൻസ് തോമസ് എന്നിവർ പ്രസംഗിക്കും.
സെന്റർ ഗായകസംഘം ഗാന ശ്രുശ്രുഷ നയിക്കും. ജനു.26 ന് രാവിലെ 10 മുതൽ 1 മണിവരെ സംയുക്ത ആരാധന പഴയന്നൂർ വടക്കേത്തറ ഐപിസി ഹാളിൽ നടക്കും. 
പാസ്റ്റർമാരായ ജെയിംസ് വർഗീസ് , സക്കറിയാച്ചൻ എം.പി , ജെയ്സൺ , എന്നിവർ നേതൃത്വം നൽകും.

 

LEAVE A REPLY

Please enter your comment!
Please enter your name here