ഐപിസി മണ്ണാർക്കാട് സെൻ്റർ കൺവെൻഷനും സംഗീത വിരുന്നും ഡിസം. 13 മുതൽ

ഐപിസി മണ്ണാർക്കാട് സെൻ്റർ  കൺവെൻഷനും സംഗീത വിരുന്നും ഡിസം. 13 മുതൽ

മണ്ണാർക്കാട് : ഐപിസി മണ്ണാർക്കാട് ഏരിയ വാർഷിക കൺവെൻഷനും സംഗീത വിരുന്നും ഡിസംബർ 13 മുതൽ 15 വരെ പാലക്കാട് മൈലംപുള്ളി ആർ.വി. ഓഡിറ്റോറിയത്തിൽ നടക്കും.

ഏരിയ മിനിസ്റ്റർ പാസ്റ്റർ കെ.ടി. തോമസ് ഉദ്ഘാടനം നിർവഹിക്കും. പാസ്റ്റർ കെ.ജെ. തോമസ് കുമളി മുഖ്യ പ്രഭാഷണം നടത്തും. ശനിയാഴ്ച നടക്കുന്ന യുവജന മീറ്റിംഗിൽ സജി മത്തായി കാതേട്ട് , സോദരി സമാജം മീറ്റിംഗിൽ സൂസൻ തോമസ് (ബഹ്റൈൻ), ഞായറാഴ്ച സംയുക്ത സഭായോഗത്തിൽ പാസ്റ്റർ ബിജോയ് കുര്യാക്കോസ് എന്നിവർ മുഖ്യസന്ദേശം നല്കും.

 വിവരങ്ങൾക്ക്: പാസ്റ്റർ ജോസഫ് ജോർജ് - 9446097708, പാസ്റ്റർ ഡേവിഡ് പി. ഒ -9288178528