ഐപിസി  ഗ്ലോബൽ മീഡിയ യുഎഇ ചാപ്റ്റർ  വാർഷിക യോഗം ഡിസംബർ 2 ന്

ഐപിസി  ഗ്ലോബൽ മീഡിയ യുഎഇ ചാപ്റ്റർ  വാർഷിക യോഗം ഡിസംബർ 2 ന്

ദുബായ് : ഐപിസി  ഗ്ലോബൽ മീഡിയ അസോസിയേഷൻ യുഎഇ ചാപ്റ്റർ അഞ്ചാമത് വാർഷിക യോഗം ഡിസംബർ 2 ന്  വൈകിട്ട് 3 മണിക്ക് ഷാർജ വർഷിപ്പ്‌ സെന്ററിൽ നടക്കും.എൻ ടിവി ചാനൽ ചെയർമാൻ മാത്തുക്കുട്ടി കടോൺ, മലയാള മനോരമ ദുബായ് ചീഫ് റിപ്പോർട്ടർ മിന്റു പി ജേക്കബ്, ഐപിസി ഗ്ലോബൽ മീഡിയ അന്തർ ദേശീയ സെക്രട്ടറി ഷിബു മുള്ളംകാട്ടിൽ എന്നിവർ പ്രസംഗിക്കും. ഐപിസി യുഎഇ റീജിയൻ പ്രസിഡന്റ്‌ പാസ്റ്റർ വിൽ‌സൺ ജോസഫ് ഉത്ഘാടനം ചെയ്യും. ചാപ്റ്റർ പ്രസിഡന്റ്‌ പി സി ഗ്ലെന്നി അധ്യക്ഷത വഹിക്കും.

 തോന്നയ്ക്കൽ പുരസ്കാരം ഡോ. എബി പി മാത്യു ഏറ്റുവാങ്ങും. വിവിധ സഭാ നേതാക്കൾ, മാധ്യമ പ്രവർത്തകർ, എഴുത്തുകാർ തുടങ്ങിവർ സമ്മേളനത്തിൽ പങ്കെടുക്കും.
ഗ്ലോബൽ മീഡിയ യുഎഇ ചാപ്റ്റർ ഭാരവാഹികളായ ആന്റോ അലക്സ്‌, വിനോദ് ഏബ്രഹാം, കൊച്ചുമോൻ ആന്താര്യത്ത്, പാസ്റ്റർ ജോൺ വർഗീസ്, ലാൽ മാത്യു, ഡോ. റോയി ബി കുരുവിള, നവീൻ മങ്ങാട്ട്, മജോൺ കുര്യൻ എന്നിവർ നേതൃത്വം നൽകും.

Advertisement