ഐപിസി മേലുകാവ് സെന്റർ 28-ാമത് വാർഷിക കൺവൻഷൻ ഏപ്രിൽ 20 മുതൽ 

ഐപിസി മേലുകാവ് സെന്റർ 28-ാമത് വാർഷിക കൺവൻഷൻ ഏപ്രിൽ 20 മുതൽ 

കൺവൻഷൻ ഗുഡ്‌ന്യൂസിൽ തത്സമയം വീക്ഷിക്കാം 

മേലുകാവ്: ഐപിസി മേലുകാവ് സെന്റർ 28-ാമത് കൺവൻഷൻ ഏപ്രിൽ 20 മുതൽ 23 വരെ കാഞ്ഞിരംകവല ഐപിസി മോറിയ ചർച്ച് ഗ്രൗഡിൽ നടക്കും. സെന്റർ മിനിസ്റ്റർ പാസ്റ്റർ കെ.എം. സാംകുട്ടി ഉത്‌ഘാടനം നിർവഹിക്കും. വ്യാഴം മുതൽ ഞായർ വരെ ദിവസവും വൈകിട്ട് 6 മുതൽ നടക്കുന്ന പൊതു യോഗങ്ങളിൽ പാസ്റ്റർമാരായ രാജു ആനിക്കാട്, ജെയ്‌സ് പാണ്ടനാട്, ബി. മോനച്ചൻ കായംകുളം, രാജു മേത്ര എന്നിവർ പ്രസംഗിക്കും. സെന്റർ ക്വയർ ഗാനശുശ്രൂഷ നിർവഹിക്കും.

വെള്ളി രാവിലെ 10 മുതൽ ഉപവാസ പ്രാർത്ഥന നടക്കും. ശനി രാവിലെ 10 മുതൽ നടക്കുന്ന സോദരി സമാജം വാർഷികത്തിൽ സിസ്റ്റർ ഷീല ദാസ് മുഖ്യസന്ദേശം നൽകും. ഞായർ രാവിലെ 9 മുതൽ സംയുക്ത ആരാധനയും തിരുവത്താഴ ശുശ്രൂഷയും നടക്കും. ഞായർ ഉച്ചയ്ക്ക് 2 മുതൽ സൺഡേസ്കൂൾ വാർഷികവും നടക്കും. പാസ്റ്റർമാരായ ടി.ജി രാജീവ്, ഡാനിയേൽ ജോർജ്, റോബിൻ വി. വർഗീസ് എന്നിവർ നേതൃത്വം നൽകും.

Advertisement